സ്ത്രീകൾ ഗർഭകാലഘട്ടത്തിൽ കഴിച്ചിരിക്കേണ്ട പ്രധാന ഭക്ഷണ രീതികൾ.. കുഞ്ഞിൻറെ ആരോഗ്യസംരക്ഷണത്തിനായി അറിഞ്ഞിരിക്കേണ്ട പ്രധാന ഇൻഫർമേഷൻ..

ഇന്ന് സംസാരിക്കാൻ പോകുന്നത് ഗർഭിണികളിലെ ഭക്ഷണ രീതികളെ കുറിച്ചാണ്.. ഏറെ ശ്രദ്ധയും കരുതലും വേണ്ട ഒരു കാലഘട്ടമാണ് ഗർഭകാലഘട്ടം.. ഈ സമയത്ത് അമ്മയിൽ നിന്ന് കുഞ്ഞിനെ ലഭിക്കുന്ന സ്നേഹം പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് പോഷക ആഹാരങ്ങളും.. ഗർഭാവസ്ഥ അമ്പതുമാസം നീണ്ടുനിൽക്കുന്ന ഒരു കാലഘട്ടമാണ്.. ഈ പീരിയഡിനെ നമുക്ക് മൂന്ന് ആയി തിരിക്കാം.. ആദ്യത്തെ 13 ആഴ്ച ഫസ്റ്റ് ട്രൈമെസ്റ്റർ.. 14 ആഴ്ച മുതൽ 27 ആഴ്ചവരെ ഉള്ളത് സെക്കൻഡ് ട്രൈമേസ്റർ..

28 ആഴ്ച മുതൽ കുഞ്ഞിന്റെ ജനനം വരെ ഉള്ള സമയം തേർഡ് ട്രൈമെസ്റ്റ്റർ.. ഈയൊരു കാലയളവിൽ അമ്മമാരുടെ ഭാരം ഏകദേശം 11 മുതൽ 16 കിലോ വരെ ഏകദേശം കൂടാം.. സാധാരണ ഒരു സ്ത്രീയ്ക്ക് 1900 കാലറിയാണ് ആവശ്യം.. എന്നാൽ ഗർഭിണികൾക്ക് 300 കാലറി ദിവസവും ആവശ്യമാണ്..അതായത് 2200 കാലറി..

ഗർഭകാലത്തെ ശരീരഭാരത്തിന്റെ വർദ്ധനവ് പ്രഗ്നൻസിക്ക് മുൻപേയുള്ള ഭാരത്തെയും ആശ്രയിച്ചിരിക്കുന്നു.. അതുകൊണ്ട് അമിത വണ്ണമുള്ള ആളുകൾ ഗർഭിണിയാകാൻ തയ്യാറെടുക്കുമ്പോൾ തന്നെ ശരീരഭാരം ക്രമീകരിക്കേണ്ടത് ഉണ്ട്.. ഗർഭിണികൾ പോഷക സമൃദ്ധവും കുഞ്ഞിന് ആരോഗ്യകരമായതും കഴിക്കാൻ കൂടുതൽ ശ്രദ്ധിക്കണം.. നാല് പ്രധാന ന്യൂട്രിയൻസ് ആണ് ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തേണ്ടത്..