പല രോഗികളും പറയാറുണ്ട് നെഞ്ചിനു ഭയങ്കര വേദനയാണ്.. ഇത് വലതു ഭാഗത്തേക്കാണ് വേദന കൂടുതൽ വരുന്നത്.. ആ വേദന മെല്ലെ മെല്ലെ തോളിലേക്ക് ബാധിക്കുന്നുണ്ട്.. അതുകൂടാതെ പുറകിലേക്ക് വേദന പോകുന്നുണ്ട്.. ഞാൻ ഇസിജി എടുത്തു നോക്കിയ ഹാർട്ടിന് പ്രശ്നങ്ങൾ ഒന്നുമില്ല.. പിന്നെ എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്.. അതുപോലെ ഇടയ്ക്ക് ശർദ്ദിക്കാനുള്ള ഒരു തോന്നൽ വരും.. ഇതെന്താണെന്ന് ചോദിച്ചാൽ നോർമലായി പറയുന്നത് പിത്തസഞ്ചിയിൽ കല്ല് കാണപ്പെടുമ്പോഴാണ് ഇത്തരത്തിൽ ലക്ഷണങ്ങൾ കാണിക്കാറുള്ളത്.. ഇന്ന് നിങ്ങളുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്ന വിഷയം എന്താണ് പിത്തസഞ്ചിയിൽ ഉണ്ടാകുന്ന കല്ല് എന്നതിനെ കുറിച്ചാണ്..
പലപ്പോഴും നമ്മൾ ഇത് കണ്ടുപിടിക്കുന്നത് ഇതിൻറെ ലക്ഷണങ്ങൾ വെച്ച് തന്നെയാണ്.. അതല്ലാതെ വേറെ എന്തെങ്കിലും സ്കാൻ ചെയ്യുന്ന സമയത്ത് ഇതേപോലെ പിത്തസഞ്ചിയിൽ കല്ല് ഉണ്ട് എന്ന് കല്ലുകളുടെ അളവ് ചെറുതാണെങ്കിൽ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കാണിക്കില്ല.. ഇത് സ്കാനിങ്ങിലൂടെയാണ് കണ്ടുപിടിക്കാറുള്ളത്..
അതുപോലെ ഇത് രണ്ടുതരത്തിലാണ് പ്രധാനമായും കണ്ടെത്താറുള്ളത്.. ഇത് കൂടുതലും കാണപ്പെടുന്നത് 30 മുതൽ 40 വയസ്സുവരെയുള്ള ആളുകൾക്കിടയിലാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്.. അതുപോലെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതൽ കണ്ടുവരുന്നത്.. ഇതെവിടെയാണ് കാണപ്പെടുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ ലിവറിന്റെ താഴ്ഭാഗത്തായിട്ട് ഒരു സഞ്ചി പോലെ ആണ് ഇത് കാണപ്പെടുന്നത്.. ഇത് നമ്മുടെ ഭക്ഷണം ദഹിപ്പിക്കാനുള്ള ഒരു ദഹനരസം ലിവറിൽ നിന്ന് വന്ന ഇത് ശേഖരിക്കുന്ന ഒരു പ്രക്രിയ ആണ് ഇതിൽ നടക്കുന്നത്.. ഒരു ഗോഡൗൺ പോലെയാണ് നമ്മുടെ പിത്തസഞ്ചി ശരീരത്തിൽ പ്രവർത്തിക്കുന്നത്..