ഇന്ന് സംസാരിക്കാൻ പോകുന്നത് ഫാറ്റി ലിവർ എന്ന അവസ്ഥയെക്കുറിച്ചാണ്.. എന്താണ് ഫാറ്റി ലിവർ.. ഫാറ്റി ലിവർ എന്ന് പറഞ്ഞാൽ കരളിൻറെ വെയ്റ്റിന്റെ അഞ്ചു ശതമാനത്തിൽ കൂടുതൽ കൊഴുപ്പ് കൂടിയിരിക്കുന്ന ഒരു അവസ്ഥയെയാണ് ഫാറ്റി ലിവർ എന്നുപറയുന്നത്.. ഫാറ്റി ലിവർ വളരെ കോമൺ ആയി ഇന്നത്തെ തലമുറയിൽ കാണപ്പെടുന്നു.. ഇതിന് പ്രധാനമായി രണ്ട് കാരണങ്ങളാണ് ഉള്ളത്.. അനേകം കാരണങ്ങളുണ്ട് ഇതിനെ പക്ഷേ പ്രധാനപ്പെട്ട കാരണങ്ങൾ ഇവയാണ്.. അതിൽ ഒന്നാമത്തേത് മദ്യപാനം.. അളവറ്റ രീതിയിലുള്ള മദ്യപാനം ഫാറ്റി ലിവറിന് കാരണമാകാം.. അതുപോലെ മറ്റൊരു അവസ്ഥ ആണ് ജീവിതശൈലി രോഗങ്ങളായും ഫാറ്റി ലിവർ കാണാറുണ്ട്..
ഉദാഹരണത്തിന് അമിത ഭാരം അതുപോലെ വ്യായാമ കുറവ്.. ഡയബറ്റിസ് അതുപോലെ കൊളസ്ട്രോൾ തുടങ്ങിയ അവസ്ഥകളുടെ ഭാഗമായി നമ്മൾ ലിവറിൽ കൊഴുപ്പ് അടിയാറുണ്ട്.. അത് മൂലം ഫാറ്റി ലിവർ വരാറുണ്ട്.. ഈ ഫാറ്റ് ലിവറിന് പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കാണില്ല.. നമ്മൾ മറ്റെന്തെങ്കിലും അസുഖം ആയിട്ട് അല്ലെങ്കിൽ വയറുവേദന ആയിട്ട് അൾട്രാ സ്കാനിങ് ചെയ്തു നോക്കുമ്പോൾ ആയിരിക്കും ഫാറ്റി ലിവർ പ്രോബ്ലം ഉണ്ടോ എന്ന് കാണിക്കുന്നത്.. വളരെ ചുരുങ്ങിയ ആളുകളിൽ മാത്രമേ ഇതിന്റെ ലക്ഷണങ്ങൾ കാണുകയുള്ളൂ..
പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത് ക്ഷീണം കാണും.. വിശപ്പ് ഇല്ലായ്മ കാണും.. ലിവറിന്റെ വീക്കം കൂടിയിട്ടുണ്ടെങ്കിൽ വലതുഭാഗത്ത് ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെടും.. അപ്പോൾ ഇത് കൂടുതലും ലക്ഷണങ്ങൾ കാണിക്കില്ല.. ഇത് കൂടുതലും പ്രശ്നക്കാരൻ ആയ ഒരു കാര്യമല്ല.. ഒരു 80 ശതമാനം ആളുകളിലും ഇത്തരം രീതിയിൽ തന്നെ ഫാറ്റി ലിവർ നിലനിന്നു പോകുന്നു.. അത് ഗുരുതരമായ അവസ്ഥകളിലേക്ക് പോകില്ല.. പക്ഷേ ഒരു 15 മുതൽ 20 ശതമാനം നാളുകളിൽ ഒരു 15 വർഷത്തിനുള്ളിൽ ഇത് സിറോസിസ് എന്ന അവസ്ഥകളിലേക്ക് മാറും..