ഇപ്പോൾ സ്കിൻ ക്ലിനിക്കിൽ വരുന്ന ഭൂരിഭാഗം ആളുകളുടെയും പ്രധാനം പ്രശ്നം ഹെയർ ലോസ് ആണ്.. പുരുഷന്മാരിൽ ആകട്ടെ സ്ത്രീകളിൽ ആകട്ടെ അതുപോലെ കൗമാരപ്രായക്കാരിൽ പോലും ആവട്ടെ ഇവരോട് എല്ലാം ഒരു പ്രധാന പ്രശ്നമാണ് മുടി കൊഴിയുന്നു എന്നത്.. നമുക്കറിയാം ആരോഗ്യമുള്ള മുടി ഒരാളുടെ കോൺഫിഡൻസിനെ നല്ല രീതിയിൽ തന്നെ അവരെ ഇൻഫ്ലുഎൻസ് ചെയ്യുന്ന ഒരു കാര്യമാണ്.. അപ്പോൾ ഹെയർ ലോസ് എന്നുപറയുന്നത് അവരെ മാനസികമായി തന്നെ വളരെയധികം തളർത്തുന്ന ഒരു കാര്യമാണ്. അപ്പോൾ എന്താണ് മുടികൊഴിച്ചിൽ എന്ന് നമുക്ക് വിശദമായി തന്നെ പരിശോധിക്കണം.. രണ്ട് പ്രധാന ഗ്രൂപ്പുകൾ ആയിട്ടാണ് ഇതിനെ തരംതിരിക്കുന്നത്..
ഒന്നാമത്തെ സ്കാറിങ് അലോപ്പേഷ്യ മറ്റൊന്ന് നോൺ സ്കാറിങ് അലോപ്പേഷ്യ.. സ്കാറിങ് അലോപ്പേഷ്യ എന്ന് പറഞ്ഞാൽ ജനറ്റിക് ആയിട്ടുള്ള കാരണങ്ങൾ കൊണ്ടോ.. മുറിവുകൾ കൊണ്ട് അല്ലെങ്കിൽ പൊള്ളലുകൾ കൊണ്ടോ അല്ലെങ്കിൽ മറ്റു പല അസുഖങ്ങൾ കൊണ്ട് ഹെയർ ഫോളിക്കൾ പൂർണ്ണമായും നശിച്ചു ഒരു കലയായി മാറുന്നത്.. അതിൽ നമുക്ക് മെഡിക്കൽ മാനേജ്മെന്റിന് വലിയ റോളുകൾ ഇല്ല.. വിഗ്ഗ് പോലുള്ള ആർട്ടിഫിഷൽ മെത്തേഡുകളാണ് അതിനുവേണ്ടി ഉപയോഗിക്കുന്നത്.. രണ്ടാമത്തെ ഹെയർഫോളിംഗ് ആണ് നോൺ സ്കാറിങ് അലോപ്പേഷ്യ.. അതായത് ഇതുപോലെതന്നെ പലതരം കാരണങ്ങൾ കൊണ്ട് ജനറ്റിക് ആയിരിക്കാം.. ഹോർമോൺ പ്രശ്നങ്ങൾ കൊണ്ടാവാം..
ന്യൂട്രീഷൻ ഡിഫിഷൻസ് കൊണ്ടായിരിക്കാം.. പലതരം വൈറൽ ഫീവേഴ്സ് എന്നിവ കൊണ്ടും ഹെയറിന്റെ വളർച്ച മുരടിച്ച് നേർത്ത് വരുന്ന ഒരു അവസ്ഥ.. അതിൽ പക്ഷേ ഹെയർ ൻറെ വളർച്ച വീണ്ടെടുക്കാം.. അതിനുവേണ്ടി വിശദമായി പരിശോധനകൾ ചെയ്തിട്ട് വ്യക്തമായ കാരണങ്ങൾ കണ്ടുപിടിക്കുകയും അതിൻറെ കാരണത്തിനുള്ള ട്രീറ്റ്മെന്റുകൾ നമുക്ക് കൊടുക്കാൻ സാധിക്കും.. മുടിയുടെ ബ്ലഡ് സപ്ലൈ കൂട്ടുന്ന മിനോക്സിഡൽ എന്ന ചികിത്സ രീതി.. ഹോർമോൺ പ്രശ്നങ്ങൾ ആണെങ്കിൽ അതുമായി ബന്ധപ്പെട്ട ഹോർമോൺ ടാബ്ലറ്റുകൾ.. ഹെയറിനു വേണ്ടി സ്പെസിഫിക് ആയിട്ടുള്ള വൈറ്റമിൻ ടാബ്ലറ്റുകൾ.. എന്നിവയുടെ റെഗുലർ ആയിട്ടുള്ള ഉപയോഗങ്ങൾ കൊണ്ട് നമുക്ക് ഹെയർ ഫോൾ തടയാവുന്നതാണ്..