പിത്താശയക്കല്ല് ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങൾ.. ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ഇത് വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം..

വയറ് സംബന്ധമായി എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ എന്തോ ഒരു ഗ്യാസ് ട്രബിൾ പ്രശ്നങ്ങൾ ഉണ്ട് എന്നാണ്.. കൂട്ടത്തിൽ കുറച്ചു വേദനയും കൂടി കൂടുകയാണെങ്കിൽ നമ്മൾ അതുതന്നെ തീരുമാനിക്കും.. എനിക്ക് എന്തോ ഒരു ഗ്യാസ്ട്രബിൾ പ്രശ്നമുണ്ടെന്ന്.. അപ്പോൾ ഈ വേദന എങ്ങനെ കൂടി വരുമ്പോൾ നമ്മുടെ കയ്യിൽ ഇത് ഒതുങ്ങാതെ ഇരിക്കുമ്പോഴാണ് നമ്മൾ ഒരു ഡോക്ടറെ കാണാൻ പോവുക.. അപ്പോൾ ഡോക്ടർ നമ്മളോട് സ്കാൻ ചെയ്യാൻ പറയും.. അപ്പോൾ അതിലൂടെ നിങ്ങൾക്ക് പിത്താശയക്കല്ല് കാണുന്നുണ്ട് എന്ന് പറയും അതല്ലാതെ വേറൊരു കാര്യത്തിന് വേണ്ടി നമ്മൾ ഒരു സ്കാൻ ചെയ്യുമ്പോൾ അതിൽ നിങ്ങൾക്ക് പിത്താശയ കല്ലുണ്ട് എന്ന് പറയുന്ന ഒരു കണ്ടീഷൻ അറിഞ്ഞാൽ ആ സമയം മുതൽ ഭയങ്കരമായിട്ട് ടെൻഷനടിക്കും.. ഇത് വലിയ രോഗമാണ് നല്ലോണം വേദന ഉണ്ടാക്കുമോ..

എന്തൊക്കെയാണ് ഇതിൻറെ പ്രധാന കോമ്പ്ലിക്കേഷനുകൾ.. തുടങ്ങിയവ എല്ലാം ആലോചിച്ച് ഭയങ്കര ടെൻഷനടിക്കും.. അപ്പോൾ ഇന്ന് ഇത്തരം ഒരു ടോപ്പിക്കിനെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. ഇന്ന് സംസാരിക്കാൻ പോകുന്നത് എന്താണ് പിത്താശയക്കല്ല് എന്നതിനെക്കുറിച്ചാണ്.. അതായത് നമ്മുടെ ശരീരത്തിലെ ദഹന വ്യവസ്ഥയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഒരു അവയവം എന്ന് പറയുന്നത് നമ്മുടെ ലിവർ അല്ലെങ്കിൽ കരൾ തന്നെയാണ്.. നമ്മുടെ ശരീരത്തിൽ എത്തുന്ന കൊഴുപ്പിനെ ദഹിപ്പിക്കാൻ വേണ്ടി നമ്മുടെ കരൾ ഉല്പാദിപ്പിക്കുന്ന ഒരു സ്രവം ആണ് ഈ പിത്തരസം എന്നുപറയുന്നത്..

ഇത് നമ്മുടെ ശരീരത്തിൽ എപ്പോഴും ആവശ്യമില്ല കാരണം ശരീരത്തിൽ കൊഴുപ്പ് ഉണ്ടാകുന്ന സമയത്ത് മാത്രം ആണ് ഇതിൻറെ ആവശ്യം നമുക്ക് വരുന്നത്.. അപ്പോൾ ആ സമയം വരെ ഇത് ശരീരത്തിൽ ഏതെങ്കിലും ഒരു ഭാഗത്ത് സ്റ്റോർ ചെയ്തു വയ്ക്കണം.. അതിനുവേണ്ടി നമ്മുടെ കരൾ താഴെ ഭാഗത്തായിട്ട് ഒരു പിത്തസഞ്ചിയിൽ ഇത് സ്റ്റോർ ചെയ്തു വയ്ക്കും.. അപ്പോൾ നമ്മുടെ ശരീരത്തിൽ കൊഴുപ്പ് വന്നു കഴിഞ്ഞാൽ ഈ സെഞ്ചി ചുരുങ്ങി ഇതിനെ പിത്തനാളി വഴി ആമാശയത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്.. അപ്പോൾ നമ്മുടെ കൊഴുപ്പിന്റെ പ്രവർത്തനം സാധാരണയായിട്ട് അവിടെ നടന്നുകൊണ്ടിരിക്കുന്നു..