അലർജി മുഴുവനായും മാറ്റാം എന്ന ഒരു ക്യാപ്ഷൻ ഓടുകൂടി നിങ്ങൾ പലപല വീഡിയോസും കണ്ടിരിക്കാം ഇതിനോടകം തന്നെ.. പല ഒറ്റമൂലി പ്രയോഗങ്ങളെ കുറിച്ചും അറിഞ്ഞിരിക്കാൻ.. പക്ഷേ ഇത് അങ്ങനെ ഒരു വീഡിയോ അല്ല.. അലർജി തന്നെ പലവിധത്തിൽ ഉണ്ട്.. അത് മൂക്കടപ്പ് തുമ്മൽ അതുപോലെ കണ്ണ് ചൊറിച്ചിൽ ആയിട്ട് വരാം.. അലർജി ക്രൈ നൈറ്റിസ് എന്നും ആളുകൾ അതിനെ വിളിക്കാറുണ്ട്.. ഇത് ശ്വാസകോശത്തിൽ ബാധിക്കുമ്പോഴാണ് ചുമ കഫക്കെട്ട് തുമ്മൽ ശ്വാസംമുട്ടൽ.. ശ്വാസം എടുക്കുമ്പോൾ വലിവ് ഉണ്ടാവുക.. പലരും പറയാറുണ്ട് കോഴിക്കുഞ്ഞ് കരയുന്നതുപോലെ ശബ്ദം കേൾക്കാറുണ്ട് എന്ന്.. അതുപോലെ ദേഹം മുഴുവൻ ചൊറിച്ചിൽ അനുഭവപ്പെടുക..
അപ്പോൾ എന്തിനാണ് ഇങ്ങനെ അലർജി ഉണ്ടാവുന്നത് എന്ന് പലപ്പോഴും നമുക്ക് ശ്രദ്ധിക്കാൻ പറ്റിയെന്ന് വരില്ല.. പാടത്ത് അല്ലെങ്കിൽ പറമ്പിൽ ഒക്കെ പണിയെടുക്കുന്ന ആളുകൾക്ക് എന്തിനാണ് അലർജി എന്നറിയില്ല.. വൈകുന്നേരം ആകുമ്പോഴേക്കും ശരീരം ചൊറിഞ്ഞു തടിച്ച കണ്ണുപോലും ചിലപ്പോൾ മറിഞ്ഞു പോകുന്ന അവസ്ഥ..
അതുപോലെ ചുണ്ടുകൾ പോലും വലുതാകുന്ന ഒരു അവസ്ഥ ഉണ്ടാകും.. ചിലപ്പോൾ ഇതുകൊണ്ട് മരണംവരെ സംഭവിക്കാം.. ഈ അടുത്ത നാളിലാണ് ചെമ്മീൻ കറി കഴിച്ച് ഇതിൻറെ അലർജി മൂലം മരണപ്പെട്ട ഒരാളുടെ കഥ നമ്മൾ വാർത്തയായി വായിച്ചത്.. അപ്പോൾ എന്ത് ഭക്ഷണസാധനങ്ങൾക്ക് വേണമെങ്കിലും ഇത്തരം അലർജി ഉണ്ടാകും.. അതെന്തിനാണ് എന്ന് കണ്ടുപിടിക്കാൻ ഇതാണ് ഏറ്റവും നല്ല മാർഗ്ഗം.. ഇത് സ്കിൻ ടെസ്റ്റ് എന്ന് പറയും.. ഈ അലർജി എന്ന് പറയുന്നത് നമ്മുടെ ഹൈപ്പർ സെൻസിറ്റിവിറ്റി കൊണ്ട് അതായത് പ്രതികരിക്കേണ്ട അല്ലാത്ത ചില കാര്യങ്ങളോട് ശരീരം അമിതമായി പ്രതികരിക്കുന്നു എന്നുള്ളത് കൊണ്ട് വരുന്ന ഒരു അസുഖമാണ് ഇത്.