കുളി എന്നു പറയുന്നത് ഒരു സീക്രട്ട് ആക്ടിവിറ്റി ആണ്.. നമ്മൾ ഇപ്പോൾ ഏതെങ്കിലും ഒരു ഭാഗം ക്ലീൻ ചെയ്യുമ്പോൾ നമ്മൾ വീട്ടിൽ തന്നെ ഏതെങ്കിലും ഒരു ഭാഗം അതായത് അടുക്കള അല്ലെങ്കിൽ ബാത്റൂമിൽ ഒക്കെ ക്ലീൻ ചെയ്യുമ്പോൾ അത് നോക്കി നിന്ന് കൂടെ പറഞ്ഞുതരാൻ ആരെങ്കിലുമൊക്കെ ഉണ്ടാവും.. അങ്ങനെ ആ ഭാഗം നല്ലപോലെ ക്ലീൻ ചെയ്യ് ഇവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നൊക്കെ നോക്കി മനസ്സിലാക്കി ചെയ്യണമെന്ന്.. പക്ഷേ നമ്മൾ കുളിക്കുമ്പോൾ ആരും അങ്ങനെ പറഞ്ഞു തരാനില്ല എന്നതുകൊണ്ട് തന്നെ കുളിക്കുമ്പോൾ നമ്മൾ പല തെറ്റുകളും വരുത്താറുണ്ട് എന്ന് ആണ് വാസ്തവം..
കുളിക്കുമ്പോൾ ആദ്യം പുരുഷന്മാർ ആണെങ്കിൽ ആദ്യം സോപ്പ് തേക്കുന്നത് എവിടെയാണ് എന്നറിയാമോ പലരും അത് കൈകളിൽ ആയിരിക്കും അല്ലെങ്കിൽ കക്ഷത്ത് ആയിരിക്കും.. ബോഡി നല്ലപോലെ ഉള്ള ആളുകൾ ആണെങ്കിൽ അവരുടെ മസിലുകൾക്ക് ഇംപോർട്ടൻസ് കൊടുക്കും.. പെൺകുട്ടികൾ ആണെങ്കിൽ ആദ്യം സോപ്പ് തേക്കുന്നത് മുഖങ്ങളിൽ ആയിരിക്കും.. അവരുടെ മുഖത്തെ സംരക്ഷിക്കാനും എന്തെങ്കിലും പ്രശ്നങ്ങൾ വരുമോ എന്നെല്ലാം ചിന്തിച്ചുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് പറയുന്നത്..
എന്നാൽ ചെറിയ കുട്ടികൾ ആണെങ്കിൽ അവരുടെ കയ്യിൽ കുളിക്കുന്ന സമയത്ത് സോപ്പ് കൊടുത്താൽ അവർ ആദ്യം വയറിൽ ആയിരിക്കും സോപ്പ് തേക്കുന്നത്.. എന്തൊക്കെയായാലും നമ്മൾ കുളിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം നമുക്ക് ഒന്ന് അവലോകനം ചെയ്യാം.. അതിൽ നമ്മൾ സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകളും നമുക്ക് കണ്ടെത്താൻ ശ്രമിക്കാം.. കുളിക്കുന്നതിനു മുൻപുള്ള എണ്ണ തേപ്പ് എന്ന് പറയുന്ന സംഭവം അവിടെനിന്ന് ആദ്യം തുടങ്ങുന്നത്.. തല മറന്ന് എണ്ണ തേക്കരുത് എന്നാണ് പലപ്പോഴും പറയാറുള്ളത്.. തല മറന്നാലും ഇല്ലെങ്കിലും നമ്മൾ നമ്മളുടെ ശരീരത്തെ മറക്കരുത് എന്നാണ് പ്രത്യേകമായി പറയാനുള്ളത്..