ഷുഗർ എന്നുപറയുന്ന അസുഖം ഒരു വില്ലൻ തന്നെയാണ്.. അവനെ ഒരു കൺട്രോളിൽ കൊണ്ടുപോയാൽ ഒരു പ്രശ്നവും ഉണ്ടാവില്ല പക്ഷേ നമ്മുടെ ഒരു ശ്രദ്ധയുമില്ലാതെ ഷുഗർ 500ലും 600 ഉം ആയി നടന്നു കഴിഞ്ഞാൽ തീർച്ചയായിട്ടും അതിന്റെ കോംപ്ലിക്കേഷനുകളിൽ എത്തിപ്പെടും.. കണ്ണിൻറെ കാഴ്ച പോയി കഴിഞ്ഞാൽ പോയത് തന്നെയാണ്.. അതുപോലെ കിഡ്നി അടിച്ചു പോയാൽ അതും പോയത് തന്നെയാണ്.. അപ്പോൾ അത് തിരിച്ചെടുക്കാൻ പറ്റാത്ത രീതിയിലുള്ള ഒരു കോംപ്ലിക്കേഷൻ ലേക്ക് എത്തിപ്പെടാതെ പ്രത്യേകിച്ച് ശ്രദ്ധിക്കുക..
പ്രമേഹ ചികിത്സയിൽ ഒരു പുതിയ മാറ്റം അനിവാര്യമാണ്.. അതിന് കാരണം ഉണ്ട്.. നമ്മൾ ഇപ്പോൾ പലപ്പോഴും ഒരാൾക്ക് പ്രമേഹം ഉണ്ട് എന്ന് മനസ്സിലായി കഴിഞ്ഞാൽ അല്ലെങ്കിൽ ഡയബറ്റീസ് ഉണ്ടാകാനുള്ള സാധ്യത അവർ ഒരു പ്രീ ഡയബറ്റിക് സ്റ്റേജിൽ ആണ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ആദ്യം നമ്മൾ ലൈഫ്സ്റ്റൈൽ മോഡിഫിക്കേഷൻ അതായത് ജീവിതശൈലി ക്രമീകരണങ്ങൾ അഡ്വൈസ് ചെയ്യും.. അതിനുശേഷം വീണ്ടും പ്രമേഹം കൂടുതൽ ആകുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ഷുഗർ ലെവൽ കണ്ട്രോളിൽ വരാതെ ഇരിക്കുകയാണെങ്കിൽ മെഡിസിൻസ് കൊടുക്കും..
അങ്ങനെയെല്ലാം ചെയ്തിട്ടും പ്രമേഹം വരുതിയിൽ വരുന്നില്ല എങ്കിൽ ഇൻസുലിൻ എന്നുള്ള അവസാന ഓപ്ഷനിലേക്ക് മാറി ചിന്തിക്കുകയാണ് ചെയ്യുക.. പ്രത്യേകിച്ചും രോഗികൾക്ക് ആണെങ്കിലും ഇൻസുലിൻ എടുക്കുന്നതിന് വിമുഖത കാണാറുണ്ട്.. അപ്പോൾ ഈ ഇൻസുലിൻ എടുക്കുന്ന ഒരു ഘട്ടം വരുമ്പോഴേക്കും പലപ്പോഴും പ്രമേഹ രോഗികളിൽ അതിൻറെ തായ് കോംപ്ലിക്കേഷനുകൾ വന്നിട്ടുണ്ടാവും എന്നുള്ളതാണ് നമ്മൾ കണ്ടെത്തിയിട്ടുള്ള ഒരു സംഗതി.. പല പഠനങ്ങളിൽ പറഞ്ഞിട്ടുള്ളത് ഒരു പ്രമേഹരോഗി ഇൻസുലിൻ സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ ഈ പ്രമേഹത്തിന്റേതായ പല കോംപ്ലിക്കേഷനുകളും അവരിൽ വന്നിരിക്കും..