വൻകുടലിൽ കാൻസർ വരുന്നതിന്റെ ഒരു പ്രധാന കാരണം ഭക്ഷണരീതി ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. ഇത്തരം സത്യങ്ങൾ ആരും അറിയാതെ പോകരുത് വിശദമായി അറിയുക..

ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം വൻകുടലുകളിൽ ബാധിക്കുന്ന ക്യാൻസറുകളെ കുറിച്ചാണ്.. അതിന്റെ പ്രധാന രോഗലക്ഷണങ്ങൾ എന്തൊക്കെയാണ്.. വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. വൻകുടലിൽ കാൻസർ വരുന്നതിനുള്ള സാധ്യത എന്ന് പറയുന്നത് ആഹാരത്തിൽ കൂടെയാണ് എന്നാണ് പലപ്പോഴും കരുതപ്പെടുന്നത്.. അതിൽ ഒരു കാര്യമുണ്ട് കാരണം നമ്മൾ കൂടുതലായിട്ട് നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മലം പുറത്തേക്ക് പോകുന്ന പ്രോസസ്സ് വളരെ പതുക്കെ ആയിരിക്കുന്ന ആളുകളിൽ ഇത്തരം ഒരു ബുദ്ധിമുട്ട് വരാമെന്നാണ് പറയുന്നത്..

പക്ഷേ കേരളത്തിലുള്ള ആളുകൾ അതായത് വെജിറ്റേറിയൻ കൂടുതൽ കഴിക്കുന്ന ആളുകളിൽ മലത്തിൻറെ അളവ് കൂടുതലായതുകൊണ്ട് മിക്കവരും ഒന്ന് രണ്ട് പ്രാവശ്യം ഒരു ദിവസം പോകുന്നതുകൊണ്ട് അത്രയും കേടായ രീതിയിൽ മലം കെട്ടിക്കിടക്കുകയോ അതിൻറെ ഒരു പ്രശ്നം കൊണ്ട് നമുക്ക് വരാവുന്ന ക്യാൻസറുകൾ സാധ്യത വളരെ കുറവാണ്.. സാധാരണ മലം പോകാത്ത ഒരു ആളുകളിലാണ് ഇത്തരമൊരു അവസ്ഥ ഉള്ള ആളുകളിലാണ് കാൻസർ വരാനുള്ള സാധ്യതകൾ ഉള്ളത്..

പക്ഷേ അതിനെക്കുറിച്ച് വലിയ തോതിൽ ഭയപ്പെടേണ്ട കാര്യമില്ല.. അതുപോലെ അമിതമായ ആഹാരം കഴിച്ച് പൊണ്ണത്തടിയുള്ള ആളുകളിൽ ക്യാൻസർ സാധ്യത കുറച്ചു കൂടുതൽ ഉണ്ടാക്കാൻ സാധ്യതയുണ്ട് അതുകൊണ്ടുതന്നെ ആഹാരം നിയന്ത്രണം ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്.. രണ്ടാമത്തെ ഒരു കാറ്റഗറി എന്നു പറയുന്നത് നമ്മുടെ വീട്ടിലെ ആർക്കെങ്കിലും ക്യാൻസർ അസുഖങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ വീട്ടിൽ അച്ഛൻ അമ്മ അല്ലെങ്കിൽ സഹോദരൻ സഹോദരിക്ക് കുടലിൽ കാൻസർ ഉള്ള ആളുകൾ ആണെങ്കിൽ നമ്മളത് ശ്രദ്ധിക്കേണ്ടതാണ്.. കാരണം എന്താണെന്ന് വെച്ചാൽ ഇത് ഫാമിലി പരമായി വരാനുള്ള ക്യാൻസറുകളിൽ ഒന്നാണ്..