പൈൽസും അതുപോലെ ഫിഷർ എന്ന രോഗവും തമ്മിൽ എങ്ങനെ തിരിച്ചറിയാം.. ടോയ്‌ലറ്റിൽ പോകുമ്പോൾ ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ള ആളുകൾ തീർച്ചയായിട്ടും ഈ ഇൻഫർമേഷൻ ശ്രദ്ധിക്കുക..

ടോയ്‌ലറ്റിൽ പോകുമ്പോൾ ഉള്ള വേദന.. വേദനകൾ മണിക്കൂറോളം നീണ്ടുനിൽക്കുക.. ചില രോഗികളിൽ രാവിലെ ടോയ്‌ലറ്റിൽ പോയി കഴിഞ്ഞ ശേഷവും ഈ വേദന വൈകുന്നേരം വരെ നീണ്ടുനിൽക്കുന്നത് കാണാം.. അതുപോലെതന്നെ ആ ഭാഗങ്ങളിൽ ഉണ്ടാകുന്ന ചൊറിച്ചിൽ.. വിള്ളലുകൾ.. പൊട്ടൽ.. മുറിവുകൾ.. പലപ്പോഴും മലത്തിൻറെ കൂടെ പോകുന്ന കറുത്ത നിറത്തിലുള്ള ബ്ലഡ്.. ഒരു മനുഷ്യൻറെ ശരാശരി ദിവസത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു രോഗമാണ് ഫിഷർ എന്നുപറയുന്നത്..

ഫിഷർ എന്ന് കേൾക്കുമ്പോൾ തന്നെ പല രോഗികൾക്കും അത് കഠിനമായ വേദനയുടെ ആദ്യഘട്ടങ്ങളാണ് മനസ്സിൽ വരിക.. അതുപോലെതന്നെ പല രോഗികൾക്കും ഇത് പൈൽസ് ആണോ അല്ലെങ്കിൽ ഫിഷർ ആണോ എന്ന് മനസ്സിലാക്കാൻ പറ്റാത്ത ഒരു രീതി പൊതുവെ കാണപ്പെടാറുണ്ട്.. അതുപോലെ പൈൽസിൽ നിന്ന് എങ്ങനെയാണ് നമുക്ക് ഫിഷറിനെ തിരിച്ചറിയാൻ സാധിക്കുക എന്നതാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. ഈ ഫിഷറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് ആദ്യമായിട്ട് ഇവിടെ സംസാരിക്കുന്നത്..

അപ്പോൾ ആദ്യം പറഞ്ഞത് പോലെ തന്നെ ടോയ്‌ലറ്റിൽ പോയി കഴിഞ്ഞാൽ ഉണ്ടാകുന്ന തുടർച്ചയായ വേദന.. തുടർച്ചയായിട്ട് ഒരു മണിക്കൂർ മുതൽ അഞ്ചും ആറു മണിക്കൂർ വരെ നമുക്ക് വേദന നിലനിൽക്കുന്നത് കാണാൻ പറ്റും.. അതിന്റെ കൂടെ തന്നെ പുകച്ചിൽ.. അതുപോലെ ചില രോഗികൾക്ക് സഹിക്കാൻ പറ്റാത്ത രീതിയിൽ ഉള്ള കാലുക്കടച്ചൽ അതുപോലെ നടുവ് വേദന.. അതുപോലെ മറ്റു പല അസ്വസ്ഥതകളും ഈ സമയത്ത് കാണപ്പെടാറുണ്ട്..