ഇന്ന് ലോക വൃക്ക ദിനമാണ്.. വൃക്ക രോഗങ്ങൾ കൊണ്ട് ഇന്ന് നമ്മുടെ സമൂഹത്തിൽ നിരവധി രോഗികൾ പല വിഷമതകളും അനുഭവിക്കുന്നുണ്ട്.. ഇത്തരം വിഷമതകൾ മാറ്റാനും രോഗികൾക്ക് ഊർജ്ജസ്വലമായി സമൂഹത്തിൽ നിൽക്കാനും വേണ്ടിയുള്ള അറിവുകൾ നമ്മുടെ ഡോക്ടർമാർ ഇന്ന് ഈ പരിപാടിയിൽ വിശദീകരിക്കുന്നതാണ്.. ഈ ലോക വൃക്ക ദിനത്തിൽ അതിൻറെ കാര്യങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി പല ഡോക്ടർമാരും ഇന്നിവിടെ വിശദമായി സംസാരിക്കുന്നതായിരിക്കും.. ഇന്ന് ലോകത്ത് വൃക്കകളുടെ എണ്ണം ഒരുപാട് വർദ്ധിച്ചു വരുന്നുണ്ട്.. ഏകദേശം 10%ത്തിലധികം ആളുകൾക്ക് വൃക്ക രോഗം ഉണ്ട് എന്നാണ് പറയപ്പെടുന്നത്..
പൊതുജനങ്ങളെ ഈ വൃക്ക രോഗങ്ങളെ കുറിച്ചും അതെങ്ങനെയാണ് കണ്ടുപിടിക്കുന്നത് എന്നും അതെങ്ങനെയാണ് തടയുന്നത് എന്ന് ഇത് ഉണ്ടായിക്കഴിഞ്ഞാൽ ചെയ്യാൻ പറ്റുന്ന ചികിത്സകൾ എന്തെല്ലാം ഉണ്ട്.. ഇത്തരം കാര്യങ്ങളെക്കുറിച്ച് എല്ലാം ബോധവൽക്കരിക്കാൻ ആണ് ഇന്ന് ലോക വൃക്ക ദിനം ആചരിക്കുന്നത്.. എല്ലാമാസവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ആണ് ലോക വൃക്ക ദിനം ആചരിക്കുന്നത്.. ഈ വർഷത്തെ ലോക വൃക്ക ദിനത്തിൻറെ ആശയം എന്ന് പറയുന്നത് വൃക്ക രോഗങ്ങളുമായി നന്നായി ജീവിക്കുക എന്നാണ്.. അതായത് വൃക്ക രോഗങ്ങൾ ഉണ്ടെങ്കിലും വൃക്ക രോഗികൾക്ക് നല്ലൊരു ജീവിതം സാധ്യമല്ല എന്ന് ആളുകൾക്ക് ഒരു തെറ്റിദ്ധാരണ ഉണ്ട്..
പക്ഷേ യഥാർത്ഥത്തിൽ അങ്ങനെയല്ല.. ശരിയായ ചികിത്സയും ശരിയായ രീതികളും ഡോക്ടർമാർ പറയുന്നതുപോലെ എല്ലാം പ്രോപ്പറായി ചെയ്തു കഴിഞ്ഞാൽ അവർക്ക് നന്നായി ജീവിക്കാൻ സാധിക്കും.. വൃക്ക രോഗങ്ങളെക്കുറിച്ചും അതെങ്ങനെയാണ് ഉണ്ടാകുന്നത് എന്നും ഇതിൻറെ പ്രധാന ലക്ഷണങ്ങളും ട്രീറ്റ്മെന്റുകളും എന്തെല്ലാമാണ്.. അതുപോലെ വൃക്ക രോഗങ്ങൾ ഉള്ള ആളുകൾക്ക് എങ്ങനെ നന്നായി ജീവിക്കാം എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമ്മൾ ഇന്ന് സംസാരിക്കുന്നതാണ്..
വൃക്ക രോഗങ്ങൾ ആയിട്ട് നല്ല രീതിയിൽ ജീവിക്കണമെങ്കിൽ നമുക്ക് വേണ്ടത് വൃക്ക രോഗങ്ങൾ വരാതെ നോക്കുക.. വൃക്ക രോഗങ്ങളെ നേരത്തെ തന്നെ കണ്ടുപിടിക്കുക.. വൃക്ക രോഗങ്ങൾ കണ്ടുപിടിച്ചാൽ തന്നെ അത് മൂർച്ഛിക്കുന്നത് തടയുക.. അതുപോലെ വൃക്ക രോഗങ്ങൾ മൂർച്ഛിച്ചു കഴിഞ്ഞാൽ രോഗിക്ക് രോഗലക്ഷണം അധികം ഇല്ലാത്ത രീതിയിൽ നല്ല ജീവിതം നയിക്കുന്ന രീതിയിലുള്ള ചികിത്സ രീതികൾ ആസൂത്രണം ചെയ്യുക അതുപോലെ അത് നടപ്പിലാക്കുകയും ചെയ്യുക എന്നുള്ളതാണ് നമ്മൾ ഇതിലൂടെ ഉദ്ദേശിക്കുന്നത്..