ഇന്ന് നിങ്ങളുടെ സംസാരിക്കാൻ ആഗ്രഹിക്കുന്ന വിഷയം മോണ രോഗങ്ങളെ കുറിച്ചാണ്.. എന്താണ് മോണ രോഗം.. എന്തൊക്കെയാണ് മോണ രോഗങ്ങൾക്കുള്ള പ്രധാന കാരണങ്ങൾ.. എങ്ങനെ മോണ രോഗങ്ങൾ തടയാം.. എന്തൊക്കെയാണ് ഇതിൻറെ പ്രധാന ചികിത്സാരീതികൾ.. പല്ലുകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന രണ്ടുതരം രോഗങ്ങളാണ് ഒന്നാമത്തേത് പല്ലുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ.. രണ്ടാമത്തേത് മോണ രോഗം.. മോണ രോഗങ്ങളെ കുറിച്ച് കൂടുതലായി അറിയുന്നതിനു മുൻപ് പല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് എങ്ങനെയെന്നും മനസ്സിലാക്കണം..
പല്ലുകളെ യഥാർത്ഥ സ്ഥാനത്ത് നിലയുറപ്പിച്ചു നിർത്തുന്ന നാല് വിവിധതരം കോശങ്ങളുള്ള ഒരു ടിഷ്യു യൂണിറ്റാണ് അല്ലെങ്കിൽ ഒരു ടിഷ്യു കോംപ്ലക്സ് ആണ് പേരിടോംശ്യൻ എന്ന് പറയുന്നത്.. അതിൻറെ ഒരു ഭാഗം മാത്രമാണ് മോണകൾ.. ബാക്കിയുള്ള ഭാഗങ്ങൾ മോണയ്ക്ക് ഉള്ളിലാണ് നിൽക്കുന്നത്.. നമുക്ക് കാണാൻ സാധിക്കില്ല.. അപ്പോൾ മോണ രോഗം എന്ന് പറയുമ്പോൾ നമ്മൾ പുറമേ കാണുന്ന മോണയ്ക്ക് ഉള്ളിലുള്ള പ്രശ്നങ്ങൾ മാത്രമല്ല മറ്റു മൂന്നുതരം ടിഷ്യുകൾക്കും ഉണ്ടാകുന്ന അല്ലെങ്കിൽ കോശങ്ങൾക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമായിട്ട് വേണം നമ്മൾ അതിനു മനസ്സിലാക്കുവാൻ..
അപ്പോൾ എന്താണ് മോണ രോഗം.. പ്രധാനമായും മോണ രോഗത്തെ നമുക്ക് രണ്ടായി തരം തിരിക്കാം.. ഒന്നാമത്തേത് പുറമേ കാണുന്ന മോണയ്ക്ക് ഉണ്ടാകുന്ന ഇൻഫ്ളമേഷൻ അഥവാ മോണ വീക്കം എന്നു പറയും.. രണ്ടാമത്തെ സ്റ്റേജ് ഇതിൻറെ അഡ്വാൻസ് സ്റ്റേജ് ആണ് അകത്തേക്കുള്ള 3 ടിഷ്യുകളിലേക്കു കൂടി ഈ മൂന്ന് രോഗം സ്പ്രെഡ് ചെയ്യുന്നു.. അപ്പോൾ ഈ രണ്ട് സ്റ്റേജുകളാണ് പ്രധാനമായും മോണ രോഗങ്ങൾക്കുള്ളത്.. ഒന്നാമത്തേത് മോണ വീക്കം രണ്ടാമത്തേത് മോണകൾക്ക് ഉണ്ടാകുന്ന പഴുപ്പ്.. എന്തൊക്കെയാണ് മോണ വീക്കത്തിൻറെ ലക്ഷണങ്ങൾ..