വെരിക്കോസ് വെയിൻ ആർക്കോക്കെയാണ് കൂടുതൽ കണ്ടുവരുന്നത്.. ശരീരം ഇതിനായി കാണിച്ചുതരുന്ന പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം.. ഇതെങ്ങനെ പരിഹരിക്കാൻ സാധിക്കും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പലതവണ പല രീതികളിലായി കേട്ടിട്ടുള്ള കാര്യമാണ് വെരിക്കോസ് വെയിൻ പക്ഷേ ഇന്ന് എടുത്തു പറയാനുള്ളത് എന്താണെന്ന് വെച്ചാൽ നമ്മൾ സാധാരണ വിചാരിക്കുന്നത് വെരിക്കോസ് വെയിൻ എന്ന് പറയുന്നത് കാലിൽ തടിച്ചുവരുന്ന ഞരമ്പുകളാണ് എന്നാണ് പക്ഷേ അത് മാത്രമല്ല വെരിക്കോസ് വെയിൻ.. വെരിക്കോസ് വെയിൻ എന്നുപറയുന്നത് നമുക്ക് വരാനുള്ള സാധ്യത ഉണ്ടോ ഇല്ലയോ എന്ന് നമുക്കു മനസ്സിലാകും ആദ്യം തന്നെ..

അപ്പോൾ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ പാരമ്പര്യത്തിൽ നമ്മുടെ മാതാപിതാക്കൾക്ക് ആവാം അല്ലെങ്കിൽ അവരെക്കാളും മുതിർന്ന ആളുകൾക്ക് അല്ലെങ്കിൽ ചേട്ടൻ അനിയന്മാർക്ക് ആവാം ആർക്കാണെങ്കിലും വെരിക്കോസ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നമുക്ക് അത് വരാനുള്ള സാധ്യത ഉണ്ട് അതാണ് ആദ്യത്തേത്.. ഇനി ഏറ്റവും കൂടുതൽ ഞരമ്പുകൾക്ക് സ്ട്രെയിൻ കൊടുക്കുന്ന ആളുകൾക്കാണ് അതായത് ഒത്തിരി നേരം നിന്ന് ജോലി എടുക്കുന്ന ആളുകളിൽ..

പ്രത്യേകിച്ചും ബാർബർ ഷോപ്പുകളിൽ ജോലി ചെയ്യുന്ന ആളുകൾ അതുപോലെ ട്രാഫിക് പോലീസുകാർ.. അതുപോലെ അധ്യാപകർ.. ഒരുപാട് നേരം ജോലി ചെയ്യുന്ന സർജൻ ഡോക്ടർമാർ.. നിന്ന് ഒരുപാട് നേരം ജോലി ചെയ്യുന്ന ആളുകൾക്കാണ് പ്രഷർ കൊണ്ടിട്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. അതുപോലെ പ്രഗ്നൻസി സമയത്ത് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകും..

അതുപോലെ ശരീര ഭാരം കൂടിയിരിക്കുന്ന ആളുകളിൽ അതായത് ഒരു നോർമൽ 175 സെൻറീമീറ്റർ പൊക്കമുള്ള ആൾക്ക് ഒരു 80 കിലോ വരെ ഭാരം താങ്ങാനുള്ള ശേഷി ഉണ്ട് അവരുടെ കാലിന് പക്ഷേ അവർക്ക് 180 കിലോ വെയിറ്റ് ഉണ്ടെങ്കിൽ അവർക്ക് ഇത്തരം രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.. അപ്പോൾ ഇതൊക്കെ ആർക്കൊക്കെ വരാൻ സാധ്യതയുണ്ട് എന്നുള്ളതാണ്.. അതുപോലെ പോഷകക്കുറവ് കൊണ്ട് ഇതു വരാം..