ക്യാൻസറിന് കാരണമാകുന്ന ഭക്ഷണപദാർത്ഥങ്ങൾ എന്തെല്ലാമാണ്.. ഏതുതരം ഭക്ഷണങ്ങളാണ് നമ്മൾ ഒഴിവാക്കേണ്ടത്.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ക്യാൻസറിന് കാരണമാകുന്ന കാര്യങ്ങൾ ആഹാരത്തിൽ ഉണ്ടോ.. അതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. ഏതൊരു കാൻസർ രോഗികളുടെയും ചിത്രം എടുത്താലും ആദ്യം അവർ ചിന്തിക്കുന്നതും കാരണങ്ങൾ തിരയുന്നതും ഭക്ഷണത്തിലൂടെയാണ്.. ഭക്ഷണത്തിൽ കൂടെ മാത്രമാണോ ക്യാൻസർ വരുന്നത്.. ഭക്ഷണത്തിൽ കൂടെ ക്യാൻസർ വരാനുള്ള സാധ്യത 30 മുതൽ 35% വരെ ഉണ്ട്.. എല്ലാ ഭക്ഷണങ്ങളും ക്യാൻസറിന് കാരണമാകുന്നു എന്ന് നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല.. പക്ഷേ ആഹാരത്തിലും കാൻസറിന് കാരണമാകുന്ന വില്ലന്മാർ ഉണ്ട്.. അത്തരം വില്ലന്മാരെ കണ്ടെത്തി വേണം നമ്മൾ അത് ഒഴിവാക്കാൻ..

അല്ലാതെ എല്ലാ ഭക്ഷണങ്ങളും അതിപ്പോൾ ഒരു പച്ചക്കറി ആയാലും പഴവർഗ്ഗങ്ങൾ ആയാലും അതിൽ എല്ലാം ക്യാൻസറിനുള്ള കാരണങ്ങളുണ്ട് എന്ന് തെറ്റിദ്ധരിക്കുകയും കണ്ടെത്തുകയോ അല്ല ശാസ്ത്രീയമായി ക്യാൻസറിന് കാരണമാകുന്നത് എന്താണ് എന്ന് അത് തിരിച്ചറിഞ്ഞ് വേണം ഒരു രോഗിയെ അല്ലെങ്കിൽ ഒരു രോഗിയുള്ള കുടുംബത്തിലെ ആളുകളെ ബോധവൽക്കരണത്തിലേക്ക് കൊണ്ടുവരാം.. ക്യാൻസർ എന്ന രോഗത്തിൻറെ ഓരോ ഘട്ടങ്ങളും ക്യാൻസർ കോശങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ട്..

ഉടനെ തന്നെ അത് ഒരു ക്യാൻസറായി മറ്റ് അവയവങ്ങളെ ബാധിച്ച് അങ്ങനെ ഘട്ടങ്ങളുണ്ട്.. ഇത്തരം ഘട്ടത്തിൽ നമ്മുടെ ആഹാരത്തിലെ 30 മുതൽ 35% വരെയുള്ള വില്ലന്മാർ ശാസ്ത്രീയമായി കാൻസറിന് കാരണമാകുന്നു എന്ന് തെളിയിക്കപ്പെട്ട ആദ്യത്തെ വില്ലനാണ് അഫ്‌ള ടോക്സിൻ.. അപ്പോൾ നിങ്ങൾക്ക് സംശയം വരാം ഇത് എവിടെയാണ് എന്ന്..

അഫ്ല ടോക്സിനുള്ളത് പൂപ്പൽ ബാധിച്ച പച്ചക്കറികളിൽ ക്യാരറ്റ് തുടങ്ങിയ പച്ചക്കറികൾ ഒരുപാട് ദിവസം വീട്ടിലിരുന്നാൽ അതിൽ പൂപ്പൽ ബാധിക്കാറുണ്ട് അതുപോലെ മാവ് പൊടിച്ചു വയ്ക്കുക അല്ലെങ്കിൽ അരി പൊടിച്ചു വയ്ക്കുക.. ഇങ്ങനെ പൊടിച്ചുവച്ച് സൂക്ഷിക്കുന്ന സാധനങ്ങളിൽ പൂപ്പൽ ബാധിക്കാറുണ്ട്.. ബ്രഡ് പൂപ്പൽ ബാധിക്കാറുണ്ട്.. ഇത്തരം ഉണ്ടാകുന്ന പൂപ്പലുകൾ കാൻസറിന് കാരണമാകുന്നു..

Leave a Reply

Your email address will not be published. Required fields are marked *