ഇന്ന് സംസാരിക്കാൻ പോകുന്നത് ഹൃദയത്തിനെ ബാധിക്കുന്ന 2 പ്രശ്നങ്ങളെ കുറിച്ചാണ്.. ഒന്നാമതായിട്ട് കൊറോണറി ആർടി ഡിസീസ് അതായത് ഹൃദയത്തിൻറെ രക്തധമനികളെ ബാധിക്കുന്ന പ്രശ്നം.. നമ്മുടെ രക്ത ധമനികൾ ചുരുങ്ങിപ്പോകുമ്പോഴാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാവുന്നത്.. ഹാർട്ടിന്റെ രക്തധമനികളെ കുറിച്ച് പറയുമ്പോൾ രണ്ടു പ്രധാന ബ്ലഡ് വേസൽസ് ആണ് ഉള്ളത്.. ഒന്ന് വലതുഭാഗത്തും മറ്റൊന്ന് ഇടതുഭാഗത്തും..അപ്പോൾ ഈ രണ്ട് ബ്ലഡ് വെസ്സൽസിനും പല ബ്രാഞ്ചുകൾ ഉണ്ട്..
ഇത് ചില സമയത്ത് പല കാരണങ്ങൾ കൊണ്ട് അടഞ്ഞുപോകാം.. ഇങ്ങനെ അടഞ്ഞു പോകുമ്പോഴാണ് ഇത് ഹാർട്ട് അറ്റാക്ക് ആയി വരുന്നത്.. ഒരു ഹാർട്ടറ്റാക്കായി രോഗി ചികിത്സയ്ക്ക് വരുമ്പോൾ ആദ്യ ചികിത്സ എന്ന് പറയുന്നത് വേദനിക്കുള്ള മരുന്നു കൊടുക്കുക.. ഹാർട്ട് അറ്റാക്ക് വരുമ്പോൾ രക്തക്കുഴലിനകത്ത് ഒരു ബ്ലഡ് ക്ലോട്ട് ഉണ്ടാവും.. അത് അലിയിച്ചു കളയാൻ ആയിട്ടുള്ള ശ്രമങ്ങൾ നടത്തുക എന്നുള്ളതാണ്.. അപ്പോൾ ഈ അലിയിച്ചു കളയാൻ രണ്ട് ട്രീറ്റ്മെന്റുകളാണ് ഉള്ളത് ഒന്നാമത്തെ മരുന്നുകൾ കൊണ്ട് ചെയ്യാം..
രണ്ടാമത്തേത് ഒരു ആൻജിയോഗ്രാം ടെസ്റ്റ് വഴി എവിടെയാണ് ബ്ലോക്ക് ഉള്ളതെന്ന് കണ്ടുപിടിച്ച അവിടെ മരുന്നുകൾ കൊടുക്കുകയും സ്റ്റ്റ്ൻറ് ഇട്ടോ ആ പ്രശ്നങ്ങൾ പരിഹരിക്കാം.. ഇതുകൂടാതെ ചില രോഗികൾക്ക് ഹൃദയത്തിൻറെ പ്രധാന രക്തക്കുഴലുകൾ.. അതല്ലെങ്കിൽ രണ്ടുമൂന്നു ബ്ലോക്കുകളുണ്ടെങ്കിൽ ആൻജിയോപ്ലാസ്റ്റികൾ കൊണ്ട് അതല്ലെങ്കിൽ മരുന്നുകൾ കൊണ്ട് പരിഹരിക്കാൻ ബുദ്ധിമുട്ടാണ്.. കൂടുതലും ഡയബറ്റിസ് രോഗികളും അതുപോലെ ഹാർട്ട് പമ്പിന് തകരാറുകൾ സംഭവിച്ച രോഗികൾക്കും.. അതുപോലെ പ്രായം കുറഞ്ഞ രോഗികൾക്കും ബൈപ്പാസ് ഓപ്പറേഷനാണ് ഏറ്റവും ഉചിതം..