ആമാശയത്തിൽ വരുന്ന കാൻസറുകൾ.. അപ്പോൾ ഇതെങ്ങനെയാണ് വരുന്നത്.. സാധാരണ ഒരു ഗ്യാസ്ട്രബിൾ അല്ലെങ്കിൽ ഒരു അസിഡിറ്റി പ്രോബ്ലത്തിൽ നിന്ന് എങ്ങനെ ഇത് നമുക്ക് തിരിച്ചറിയാം.. എങ്ങനെയാണ് ഇത് കണ്ടുപിടിക്കുക.. എന്തൊക്കെയാണ് ഇതിൻറെ പ്രധാന ട്രീറ്റ്മെന്റുകൾ.. ഇതിനെക്കുറിച്ച് ഒക്കെയാണ് ഇന്ന് സംസാരിക്കാൻ ഉദ്ദേശിക്കുന്നത്.. അപ്പോൾ എന്താണ് ഈ ആമാശയത്തിൽ വരുന്ന കാൻസറുകൾ.. ഇപ്പോൾ നമ്മൾ ആഹാരം കഴിക്കുമ്പോൾ ആദ്യം ഇത് അന്നനാളത്തിൽ നിന്ന് പിന്നീട് ആമാശയത്തിലേക്ക് എത്തുന്നു..
അവിടെ കുറച്ച് ഡൈജഷൻ ഒക്കെ സംഭവിച്ച ശേഷം അത് ചെറുകുടലിലേക്ക് പോകുന്നു.. അപ്പോൾ ഈ ആമാശയും ഉള്ളത് നമ്മുടെ വാരിയെല്ലുകളുടെ താഴെ ആയിട്ട് വയറിൻറെ മേൽഭാഗത്ത് ആയിട്ടാണ് ആമാശയം ഇരിക്കുന്നത്.. അതിൻറെ ഭിത്തിയിൽ നിന്നുള്ള കോശങ്ങളിൽ നിന്നാണ് ഈ ആമാശയ ക്യാൻസർ ആരംഭിക്കുന്നത്.. അപ്പോൾ ഇത് എങ്ങനെയാണ് വരുന്നത് എന്ന് നമുക്ക് നോക്കാം.. ഒരു കാരണം മാത്രം ഇതിന് പറയാൻ സാധിക്കില്ല കാരണം പല കാരണങ്ങൾ കൊണ്ടാണ് ഇത് സാധാരണ ഉണ്ടാകാറുള്ളത്..
ഒന്നാമത്തെ ഇത് പ്രധാനമായി പറയുകയാണെങ്കിൽ എച്ച് പൈലോറി.. എന്ന ബാക്ടീരിയൽ ഇൻഫെക്ഷൻ.. സാധാരണ നമ്മുടെ വയറിൽ വരുന്ന അൾസർ ഉണ്ടാക്കുന്ന ഒരു ബാക്ടീരിയ ആണ്.. ഇത് പൂർണ്ണമായും ട്രീറ്റ്മെൻറ് ചെയ്ത് മാറ്റാൻ സാധിക്കുന്നതാണ്.. എല്ലാ ബാക്ടീരിയൽ ഇൻഫെക്ഷൻ ഉള്ള ആളുകൾക്കും ക്യാൻസർ വരണമെന്നില്ല.. അത് ചുരുക്കം ചില ആളുകൾക്ക് അവിടെയിരുന്ന് അത് വലിയ അൾസർ ആയി ഭാവിയിൽ അത് കാൻസർ ആയി മാറാനുള്ള സാധ്യത കുറച്ചു കൂടുതലാണ്..