നമ്മുടെ ഹൃദയത്തിൻറെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികളും ഭക്ഷണങ്ങളും എന്തെല്ലാം.. ഏതെല്ലാം ഭക്ഷണങ്ങൾ ഒഴിവാക്കാം.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഹൃദയത്തിൻറെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ അല്ലെങ്കിൽ നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണരീതികൾ കുറിച്ചും ഭക്ഷണങ്ങളെക്കുറിച്ചും ആണ് ഇന്ന് ചർച്ച ചെയ്യുന്നത്.. അതിൽ വെളിച്ചെണ്ണ ഹാനികരമാണോ.. ഒലിവ് ഓയിൽ ഉപയോഗിക്കുന്നതുകൊണ്ട് ഗുണമുണ്ടോ.. സൺഫ്ലവർ ഓയിൽ ഗുണം ഉണ്ടോ.. മുട്ട കഴിക്കാൻ പറ്റുമോ.. പാൽ കഴിക്കാൻ പറ്റുമോ ഇങ്ങനെ ഒരുപാട് സംശയങ്ങൾ ഒരുപാട് ആളുകൾക്ക് ഉണ്ട്.. ഇത്തരം സംശയങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്..

ഭക്ഷണ രീതികൾ എന്ന് പറഞ്ഞാൽ ഒന്ന് നമ്മൾ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക.. ഒരു കൃത്യമായ സമയം വെച്ചാൽ ആ സമയത്ത് ഭക്ഷണം കഴിക്കുക.. രാവിലെ കഴിക്കുന്ന ഭക്ഷണം ഒരു എട്ടര അല്ലെങ്കിൽ 9 മണിക്കുള്ളിൽ കഴിച്ചാൽ ഉച്ചയ്ക്ക് ഒരു മണി അതുപോലെ വൈകുന്നേരം സ്നാക്സ് കഴിക്കുന്നതിന് അഞ്ചുമണി.. രാത്രി ഭക്ഷണം എട്ടുമണിക്ക് മുൻപേ കഴിക്കുക.. വല്ലാതെ വൈകരുത്.. ചില പഠനങ്ങളിൽ പറയുന്നത് ഏഴുമണിക്ക് മുൻപേ തന്നെ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്..

രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് നമ്മൾ എത്ര വിശന്നാലും വിശന്നു വന്നാലും ഭക്ഷണം കഴിക്കുന്ന സമയത്ത് നമ്മുടെ വയറു നിറഞ്ഞു എന്നുള്ള ഒരു തോന്നൽ ഉണ്ടാകുമല്ലോ.. ആ സമയത് ആണല്ലോ നമ്മൾ ഭക്ഷണം കഴിക്കുന്നത് നിർത്തുന്നത്.. ആ ഒരു സംഗതി നമുക്ക് വയറു നിറഞ്ഞു കഴിഞ്ഞാൽ ഉടനെ തന്നെ തലച്ചോറിന് മനസ്സിലാവില്ല..

അത് മനസ്സിലാവാൻ 20 മിനിറ്റുകൾ ഓളം സമയമെടുക്കും.. അപ്പോൾ വിശന്ന ഒരാൾ ആ 20 മിനിട്ടും ഭക്ഷണങ്ങൾ കഴിക്കും.. പിന്നെ വയർ നിറഞ്ഞു എന്ന് മനസ്സിലാകുമ്പോഴേക്കും വയർ വല്ലാതെ നിറഞ്ഞിട്ടുണ്ടാവും.. അപ്പോൾ നമുക്ക് വിശക്കുമ്പോൾ ആവശ്യമുള്ള ഭക്ഷണം എത്രയാണ് എന്നുള്ളതിനെക്കുറിച്ച് ഒരു കണക്ക് നമുക്ക് ഉണ്ടെങ്കിൽ ആ കണക്കിന് മാത്രം ഭക്ഷണം കഴിക്കുക.. പിന്നീട് വിശക്കുന്നുണ്ടെങ്കിൽ മാത്രം ഭക്ഷണം കഴിക്കുക..

Leave a Reply

Your email address will not be published. Required fields are marked *