നാച്ചുറലായി പ്രഗ്നൻസി ഉണ്ടാവാൻ മിനിമം എത്ര സ്പേം കൗണ്ട് ഉണ്ടാവണം..സ്പേം കൗണ്ട് കൂടാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നാച്ചുറൽ ആയിട്ട് ഒരു പ്രഗ്നൻസി ഉണ്ടാവാൻ നമ്മുടെ സ്പേം കൗണ്ട് എത്ര ആവണം.. അതിൻറെ മറ്റു പല ക്വാളിറ്റീസ് എന്തൊക്കെയാണ് എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് പരിശോധിക്കണം.. ഇപ്പോഴത്തെ ഗൈഡ് ലൈൻസ് അനുസരിച്ച് നമുക്ക് 16 മില്യൺ സ്പേം ഉണ്ടാവണം എന്നുള്ളതാണ് ഇപ്പോഴത്തെ നോർമൽ കൗണ്ട്.. നമ്മൾ നോക്കുമ്പോൾ ഓരോ പത്തുവർഷം കൂടുമ്പോഴും നോർമൽ സ്പേം കൗണ്ട് കുറഞ്ഞുകൊണ്ടിരിക്കുകയാണ്..

ഇപ്പോൾ ആവറേജ് എടുത്തു നോക്കിയാൽ അവിടെ ഒരു സ്പേം കൗണ്ട് 20 മുതൽ 30 മില്യൻ വരെ മാത്രമേ കാണാറുള്ളൂ.. ഇത് കുറഞ്ഞു വരുന്നതിന്റെ പ്രധാന കാരണം നമ്മുടെ ലൈഫ് സ്റ്റൈൽ തന്നെയാണ്.. നമ്മൾ ഇപ്പോൾ ജീവിക്കുന്ന രീതി അതുപോലെ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ.. അതുപോലെ നമ്മൾ ഉറങ്ങുന്ന സമയം.. നമ്മുടെ എക്സസൈസുകൾ ഇതൊക്കെയാണ് കൂടുതൽ സ്പേം കൗണ്ട് നേ ബാധിക്കുന്നത്.. ഈ ടെസ്റ്റ് നമുക്ക് എങ്ങനെ ചെയ്യാം.. അത് വളരെ സിമ്പിൾ ആയിട്ടുള്ള കാര്യമാണ്.. നമ്മൾ ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിൽ അല്ലെങ്കിൽ ലാബിൽ പോയിട്ട് ഒരു സാമ്പിൾ കൊടുക്കുക.. അപ്പോൾ അവർ മൈക്രോസ്കോപ്പിൽ ഒരു ഡ്രോപ്പ് അവർ പരിശോധിക്കും..

ആ മൈക്രോസ്കോപ്പിലെ എത്ര സ്പേം കാണാൻ സാധിക്കും അതിൻറെ റിപ്പോർട്ട് അവർ നമുക്ക് തരും.. കൗണ്ട് നേരത്തെ പറഞ്ഞതുപോലെ തന്നെ 16 മില്യൻ എങ്കിലും വേണം.. കൂടുതലും ഇത് 25 മില്യൻ വരെ കാണും.. അടുത്തതായി പറയാൻ പോകുന്നത് ഈ സ്പേം ചലനശക്തിയെ കുറിച്ചാണ്.. നല്ല സ്പീഡിൽ മുന്നോട്ടു പോകുന്നതിനെയാണ് നമ്മൾ ഗ്രേഡ് എ എന്ന് പറയുന്നത്.. അത് ഒരു 30% എങ്കിലും കാണണം.. അടുത്തതായി സ്പീഡ് കുറഞ്ഞ് എങ്കിലും മുന്നോട്ടുപോകുന്ന സ്പേം ആണ് ഗ്രേഡ് ബി എന്ന് പറയുന്നത്.. ഇത് രണ്ടും കൂടി കൂട്ടി ഒരു 30 അല്ലെങ്കിൽ 35% ഉണ്ടെങ്കിൽ അത് നോർമലാണ് എന്നാണ് വിലയിരുത്തുന്നത്..

Leave a Reply

Your email address will not be published. Required fields are marked *