ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് സ്ത്രീകളിൽ വളരെയധികം കൂടുതൽ കണ്ടുവരുന്ന ഒരു ക്യാൻസറിനെ കുറിച്ചാണ്.. സ്തനാർബുദം അഥവാ ബ്രെസ്റ്റ് കാൻസർ.. ഇതിൻറെ പ്രധാന രോഗ ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ഇതിൻറെ പ്രധാന കാരണങ്ങൾ എന്തെല്ലാം.. ഇത് നമുക്ക് എങ്ങനെ നേരത്തെ തന്നെ കണ്ടെത്താം.. ഇത് നേരത്തെ കണ്ടെത്തിയാൽ തന്നെ ഏതൊക്കെ ചികിത്സാ രീതികളിലൂടെ നമുക്ക് ചികിത്സിക്കേണ്ടതാണ്.. അത് കഴിഞ്ഞിട്ട് എന്തൊക്കെ കാര്യങ്ങളാണ് ഫോളോ ചെയ്യേണ്ടത്..
ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് ഡിസ്കസ് ചെയ്യാം.. നഗരങ്ങളിൽ താമസിക്കുന്ന സ്ത്രീകളിൽ വളരെയധികം കാണപ്പെടുന്ന ക്യാൻസറുകളിൽ ഒന്നാണ് സ്തനാർബുദം.. അതിൻറെ കൂടെ ഗർഭാശയ കാൻസറുകളും.. ഈ ഇടയ്ക്ക് നടത്തിയ പഠനങ്ങളിൽ പ്രായം കുറഞ്ഞ സ്ത്രീകളിൽ പോലും സ്തനാർബുദത്തിന്റെ എണ്ണം കൂടി വരുന്നു എന്നാണ് റിപ്പോർട്ട് തെളിയിക്കുന്നത്.. ഇതിൻറെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്നു പറയുമ്പോൾ ശരിക്കും വളരെ എളുപ്പം മനസ്സിലാക്കാൻ പറ്റുന്ന ലക്ഷണങ്ങളാണ്.. അതിൽ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് ഈ പറയുന്ന ലക്ഷണങ്ങളിൽ 80 ശതമാനവും ട്യൂമർ ആകണം എന്ന ബന്ധവുമില്ല..
അതായത് പ്രധാനമായും സ്ത്രീകളുടെ ശരീരത്തിലെ സ്തനത്തിൽ ഒരു മുഴ അല്ലെങ്കിൽ ഒരു തടിപ്പ് അനുഭവപ്പെടുക.. 80 ശതമാനവും ഇത് ക്യാൻസർ അല്ലാത്ത പ്രശ്നങ്ങൾ ആയിരിക്കും.. ബാക്കി ഒരു 20 ശതമാനം മാത്രമേ ക്യാൻസറിന്റെ ഭാഗമായിട്ട് ഉണ്ടാകുന്ന മുഴകൾ ആവാൻ സാധ്യതയുള്ളൂ.. പക്ഷേ അതിൻറെ സ്ഥിതീകരണം തീർച്ചയായിട്ടും പരിശോധനകൾ നടത്തി സ്ഥിരീകരിക്കേണ്ടത് അനിവാര്യമാണ്.. പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുമ്പോൾ നേരത്തെ പറഞ്ഞതുപോലെ സ്തനത്തിൽ ഉണ്ടാകുന്ന തടിപ്പ് അല്ലെങ്കിൽ മുഴയോ ഉണ്ടാവുക.. അല്ലെങ്കിൽ മുലക്കണ്ണിൽ നിന്ന് സ്രവം അല്ലെങ്കിൽ രക്തം കലർന്ന ഒരു സ്രവം ഉണ്ടാവാം..