ചില നേരത്തെ നമ്മൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നെഞ്ചെരിച്ചിൽ അതുപോലെ പുളിച്ചു തികട്ടൽ ഒക്കെ അനുഭവപ്പെടാറുണ്ട്.. അതെന്തുകൊണ്ടാണ് വരുന്നത്.. അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ്.. ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാണ് ഇന്നത്തെ വീഡിയോ ചെയ്യുന്നത്.. സാധാരണയായി നമ്മൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഈ ഭക്ഷണം നേരെ അന്നനാളം വഴി പോവാറാണ് പതിവ്.. ഈ ഭക്ഷണം തിരിച്ച് മേൽപ്പോട്ട് വരാതിരിക്കാൻ ആയി സഹായിക്കുന്നത് ഒരു സ്വിംഗറ്റ്റർ ആണ്..
ഇത് കറക്റ്റ് സമയത്ത് അടയുന്നത് കൊണ്ടാണ് ഇത് റിട്ടേൺ വരാത്തത്.. എന്നാൽ ഇതിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിക്കുമ്പോഴാണ് നമ്മൾ നേരത്തെ പറഞ്ഞിട്ടുള്ള പുളിച്ചു തികട്ടൽ അതുപോലെ നെഞ്ചിരിച്ചിൽ മറ്റു ചിലർക്ക് ആണെങ്കിൽ വയറു വന്ന വീർക്കുന്ന അവസ്ഥയും ഉണ്ടാകുന്നത്.. ഇത്തരം പ്രശ്നങ്ങൾ തുടർച്ചയായി വരികയാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം.. പ്രധാനമായും ഫാറ്റ് നിറഞ്ഞത് അല്ലെങ്കിൽ ഗ്യാസ് നിറഞ്ഞത് മറ്റു ചില ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് ഈ പ്രശ്നങ്ങൾ കണ്ടുവരുന്നത്..
രണ്ടാമതായിട്ട് നേരത്തിന് ഭക്ഷണം കഴിക്കാതിരിക്കുക.. അല്ലെങ്കിൽ ഭക്ഷണം ഒഴിവാക്കി കൊണ്ടിരിക്കുക.. അതുമല്ലെങ്കിൽ ഭക്ഷണം വാരിവലിച്ചു കഴിക്കുക.. എന്നീ ശീലങ്ങൾ ഉള്ളതു കൊണ്ടായിരിക്കാം ഇത്തരത്തിൽ പ്രശ്നങ്ങൾ വരുന്നത്.. മൂന്നാമത്തെ കാരണം എന്ന് പറയുന്നത് മദ്യം അതുപോലെ ചോക്ലേറ്റ്.. എന്നിവയുടെ പാർശ്വഫലങ്ങൾ കൊണ്ടും ഇത്തരത്തിൽ ലക്ഷണങ്ങൾ കാണാറുണ്ട്.. നാലാമതായിട്ട് പ്രഗ്നൻസി.. ഹെർണിയ അതുപോലെ കണക്ടീവ് ടിഷ്യൂസ് ഡിസോഡർ എന്നീ ചില മെഡിക്കൽ കണ്ടീഷനുകളിലും ഇത്തരം ലക്ഷണങ്ങൾ കണ്ടു വരാറുണ്ട്..