സൈനസൈറ്റിസ് എന്ന അസുഖം വരാനുള്ള പ്രധാന കാരണങ്ങളും അതിൻറെ പ്രധാന ലക്ഷണങ്ങളും.. ഇത് പൂർണ്ണമായും മാറാൻ സഹായിക്കുന്ന പരിഹാരമാർഗ്ഗങ്ങൾ.. വിശദമായി അറിയുക..

ഇന്ന് വളരെ അധികം പേർ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് സൈനസൈറ്റിസ്.. പല രോഗികളും ക്ലിനിക്കിൽ വന്ന ചോദിക്കാനുള്ള ഒരു കാര്യം എന്താണെന്ന് ചോദിച്ചാൽ ഡോക്ടറെ ഇത് പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുമോ.. എത്ര കാലം ഞാൻ ഇതിനു മരുന്ന് കഴിക്കണം എന്നൊക്കെ.. ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്ന വിഷയം എന്ന് പറയുന്നത് സൈനസൈറ്റിസിന് കുറിച്ചാണ്.. ആദ്യം നമുക്ക് എന്താണ് സൈനസ് എന്ന് നോക്കാം.. നമ്മുടെ തലയോട്ടിയിൽ ഉള്ള കുറെ എയർ ഫിൽഡ് ആയിട്ടുള്ള ഒഴിഞ്ഞ അറകളെയാണ് നമ്മൾ സൈനസ് എന്നുപറയുന്നത്.. പ്രധാനമായിട്ടും നാല് പെയർ ആയിട്ടാണ് ഇത് കാണപ്പെടുന്നത്..

നമ്മുടെ കവിൾ ഭാഗത്തായിട്ട് രണ്ടെണ്ണം.. നമ്മുടെ കണ്ണിനോട് ചേർന്നിട്ട് രണ്ടെണ്ണം.. അതുപോലെ നമ്മുടെ നെറ്റിയിൽ.. അതുകഴിഞ്ഞാൽ തലയോട്ടിയുടെ ഉള്ളിലായി കാണപ്പെടുന്നു.. ഇതിൽ എല്ലാം വല്ല ബാക്ടീരിയ അഥവാ ഫങ്കൽ അതുപോലെ വൈറൽ ഇൻഫെക്ഷൻ വരുന്ന സമയത്താണ് ഇവിടെ നമുക്ക് സൈനസൈറ്റിസ് എന്ന അസുഖം ഫോം ചെയ്യാറുള്ളത്.. നമ്മുടെ സൈനസിൽ നമ്മുടെ തലയോട്ടിയുടെ ഒരു ബാലൻസിങ്ങിന് വേണ്ടിയിട്ട് ക്യാവിറ്റുകളെയാണ് സൈനസ് എന്ന് പറയുന്നത്..

ഇതിൽ നോർമലി ഇൻഫെക്ഷൻ വരുന്ന സമയത്ത് അല്ലെങ്കിൽ പൊടിപടലങ്ങൾ കൊണ്ടുവരുന്ന സമയത്ത് ഇവിടെ കഫം ഫോം ചെയ്യുകയും അതിൻറെ കാരണം കൊണ്ട് സൈനസിലേക്കുള്ള പല ഭാഗങ്ങളും അടയുകയും ഇൻഫെക്ഷൻ കൂടുകയും ചെയ്യുമ്പോഴാണ് നമുക്ക് ഇതൊരു ബുദ്ധിമുട്ടായി മാറുന്നത്.. ഇതിൽ പ്രധാനമായും കാണപ്പെടുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കിയാൽ അസഹ്യമായ തലവേദന.. തുടർച്ചയായ അലർജി പ്രോബ്ലംസ്..