അതി കഠിനമായ നടുവേദനയും മൂത്രമൊഴിക്കുമ്പോൾ ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക.. മൂത്രക്കല്ല് എന്ന രോഗം വരാനുള്ള കാരണങ്ങളും പ്രധാന ലക്ഷണങ്ങളും..

വെള്ളം കുടി കുറഞ്ഞാൽ വരുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു രോഗമാണ് മൂത്രക്കല്ല്.. ഈ മൂത്രക്കല്ലിനെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്.. മൂത്രക്കല്ല് ഇന്ന് പല ആളുകളിലും വളരെ കോമൺ ആയി കാണുന്ന ഒരു രോഗമാണ്.. നിരവധി രോഗികൾ ഇത്തരം ഒരു പ്രശ്നവുമായി ക്ലിനിക്കിൽ വരാറുണ്ട് പ്രത്യേകിച്ച് വേനൽക്കാലം ഒക്കെ വരുന്നതുകൊണ്ട് ഒട്ടനവധി രോഗികൾ ഈ മൂത്രക്കല്ല് എന്ന പ്രശ്നവുമായി വരാറുണ്ട്.. അപ്പോൾ ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സാധാരണ അതിൻറെ രോഗലക്ഷണങ്ങൾ പലപ്പോഴും പലരും തിരിച്ചറിയാതെ കുറെ കാലങ്ങൾ അതുകൊണ്ട് നടക്കും.. പിന്നീട് അത് കഠിനമായ അവസ്ഥയിലേക്ക് പോകുമ്പോഴാണ് അത് മൂത്രക്കല്ല് ആണ് എന്ന് തിരിച്ചറിയുന്നത്..

അതിൻറെ രോഗലക്ഷണങ്ങൾ നമ്മൾ ആദ്യം മനസ്സിലാക്കുമ്പോൾ ശക്തമായിട്ടുള്ള ഊര വേദന അല്ലെങ്കിൽ നടുവ് വേദന ഉണ്ടാവും പല ആളുകൾക്കും.. അതുപോലെ നമ്മുടെ വയറിൻറെ ഭാഗത്തേക്ക് തുടങ്ങി ഗുഹ്യഭാഗത്തേക്ക് നീളുന്ന നല്ല ശക്തമായ വേദനകൾ അനുഭവപ്പെടും.. അല്ലെങ്കിൽ മൂത്രത്തിന്റെ കളർ വ്യത്യാസം.. അല്ലെങ്കിൽ മൂത്രത്തിൽ പത കൂടുതലായി ഉള്ളത്.. അതുപോലെ ചളി നിറത്തിൽ മൂത്രം പോവുക.. ഇതുപോലെ മൂത്രത്തിൽ ബ്ലഡ് കാണാറുണ്ട്.. ശക്തമായ നടുവേദന ഒക്കെയാണ് ഇതിൻറെ പ്രധാന രോഗലക്ഷണങ്ങളായി പറയുന്നത്.. അതോടൊപ്പം തന്നെ ചില ആളുകളിൽ ശർദ്ദി ഉണ്ടാവും.. അതുപോലെ ചില ആളുകളിൽ ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും..

അതുപോലെ മാത്രം ഇടവിട്ട് ഇടവിട്ട് പോകുന്ന അവസ്ഥയും അല്ലെങ്കിൽ മൂത്രം ഇടയ്ക്കിടയ്ക്ക് ഒഴിക്കണമെന്ന് തോന്നൽ ഉണ്ടാവും അഥവാ മൂത്രമൊഴിച്ചാൽ തന്നെയും പൂർണമായി ഒഴിച്ചില്ല എന്ന് തോന്നൽ ഉണ്ടാവും.. ഇങ്ങനെ പല രീതിയിൽ ഇതിൻറെ രോഗലക്ഷണങ്ങൾ ആളുകൾക്ക് കാണാറുണ്ട്.. പലപ്പോഴും പ്രസവ വേദനയെക്കാൾ കൂടുതൽ ഉള്ള വേദനകൾ ഉണ്ടാവും.. പലപ്പോഴും ഇഞ്ചക്ഷൻ അടിച്ചാൽ തന്നെയും കുറയാത്ത വേദനകൾ ഉണ്ടാവും.. ഇതിൽ പ്രധാനമായും എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് പറയാനുള്ളത്..

Leave a Reply

Your email address will not be published. Required fields are marked *