പ്രായാധികം കൊണ്ട് മാത്രമാണോ മുട്ടുവേദന വരുന്നത്.. മുട്ടുവേദന വരാനുള്ള യഥാർത്ഥ കാരണങ്ങൾ എന്തെല്ലാം.. ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം..

നമ്മുടെ വീടുകളിൽ കുറച്ചു പ്രായം ചെന്ന ആളുകളുണ്ടെങ്കിൽ അവർ മുട്ടുവേദന ഉണ്ട് എന്ന് പറയുമ്പോൾ നമ്മൾ പറയും പ്രായം കൂടിയത് അല്ലേ.. അപ്പോൾ ഇനി കുറച്ചൊക്കെ മുട്ടുവേദന ഉണ്ടാകും എന്നും.. പ്രായം കൂടുമ്പോൾ മുട്ടുവേദന ഉണ്ടാവണം എന്നുള്ളത് നിർബന്ധമുള്ള ഒരു കാര്യമാണോ…ഒരിക്കലും അല്ല.. നമ്മുടെ അടുത്ത പരിശോധനയ്ക്ക് വരുന്ന രോഗികളിൽ ഒരു 100 പേര് വരികയാണെങ്കിൽ അതിൽ ഒരു 30 പേരെങ്കിലും 30 വയസ്സ് കഴിഞ്ഞിട്ടുള്ള ആളുകൾ ആയിരിക്കാം എന്നുള്ളതാണ് ആശങ്കപ്പെടുത്തുന്ന ഒരു കാര്യം.. അതിൽ സ്ത്രീകളും പുരുഷന്മാരും ഒരേ രീതിയിൽ തന്നെ കാണപ്പെടുന്നുണ്ട്.. അപ്പോൾ പ്രായാധിക്യം മാത്രം മുട്ടുവേദനയ്ക്ക് ഒരു കാരണമല്ല..

അപ്പോൾ മുട്ടുവേദനയ്ക്കുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ പറ്റും.. ഇതുവരെ വരാതിരിക്കാൻ ആയി എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടോ.. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്ന് ചർച്ച ചെയ്യാം.. അപ്പോൾ ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നതും മുട്ടുവേദനയെ കുറിച്ചാണ്.. ഇത്തരം ബുദ്ധിമുട്ടുകളായി വരുന്ന രോഗികൾ നമ്മളോട് പറയുന്ന ആദ്യത്തെ കാര്യം നിസ്കരിക്കാൻ പറ്റുന്ന രീതിയിൽ അല്ലെങ്കിൽ സാധാരണ നിസ്‌ക്കരിക്കുന്ന രീതിയിൽ നിന്നൊക്കെ മാറി പത്തു വർഷങ്ങളായി.. ഇപ്പോൾ കുറച്ചു കാലങ്ങളായി ഞാൻ കസേരയിൽ ഇരുന്നുകൊണ്ടാണ് നിസ്കരിക്കുന്നത്.. ഇന്ത്യൻ ക്ലോസെറ്റ് ഉപയോഗിച്ചിട്ട് ഒരുപാട് കാലമായി..

ഇത്തരം കോമൺ ആയിട്ടുള്ള കാര്യങ്ങൾ ആയിരിക്കും നമ്മളോട് പറയുന്നത്.. നമ്മൾ നോക്കുമ്പോൾ ആദ്യപടി എന്ന് പറയുന്നത് അവരുടെ ജീവിതശൈലി തന്നെയാണ് ആദ്യം നോക്കുന്നത്.. ഇതിൻറെ പ്രധാന കാരണങ്ങളിൽ മുൻപന്തിയിൽ വരുന്നത് അമിതമായിട്ടുള്ള ശരീരഭാരമാണ്.. അമിതമായി ശരീരവണ്ണം ഉള്ള ആളുകൾക്ക് മുട്ടുവേദന വരാനുള്ള സാധ്യത ഉണ്ട്.. കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ ശരീരത്തിലെ എല്ലാ വെയിറ്റും ഹോൾഡ് ചെയ്ത് നിർത്തുന്നത് നമ്മുടെ മുട്ട് ആണ്..

അതുകൊണ്ടുതന്നെ നമുക്ക് സ്വാഭാവികമായും മുട്ടുവേദന വരും.. അപ്പോൾ മുട്ട് വേദനയുടെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഒന്ന് അമിതഭാരം തന്നെയാണ്.. രണ്ടാമത്തെ കാരണം പ്രായാധിക്യമാണ്.. പക്ഷേ നല്ല രീതിയിൽ പ്രോപ്പർ ആയിട്ട് ഡയറ്റ് അതുപോലെ എക്സസൈസ് ഒക്കെ ഫോളോ ചെയ്യുകയാണെങ്കിൽ ഒരാൾക്ക് പ്രായാധിക്യം വന്നതുകൊണ്ട് മുട്ടുവേദന വരണം എന്നില്ല.. മൂന്നാമത്തെ കാരണമെന്ന് പറയുന്നത് വാതരോഗങ്ങൾ ആണ്..

Leave a Reply

Your email address will not be published. Required fields are marked *