സ്വയംഭോഗവും ആരോഗ്യ പ്രശ്നങ്ങളും.. സ്വയംഭോഗം ചെയ്യുന്നതിലൂടെ വന്ധ്യതയ്ക്ക് ഇത് കാരണമാകുമോ.. സ്ത്രീകളും പുരുഷന്മാരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

സ്വയംഭോഗം ഒരുപാട് ചെയ്യുന്നതുകൊണ്ട് നമുക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും.. വന്ധ്യത ഉണ്ടാകും.. കുട്ടികൾ ഉണ്ടാകുവാൻ ആയിട്ട് പ്രശ്നങ്ങളുണ്ടാകുന്ന രീതിയിൽ നമ്മുടെ സ്പേം കൗണ്ട് തന്നെ താഴ്ന്നു പോകും ഇത്തരത്തിൽ പല ആളുകളും പറയാറുണ്ട്.. എന്ന് ഇതിൻറെ സത്യാവസ്ഥകളെക്കുറിച്ച് നമുക്ക് പരിശോധിക്കാം.. നമ്മൾ സെമൻ അനാലിസിസ് അല്ലെങ്കിൽ ടെസ്റ്റ് ചെയ്യാൻ ആയിട്ട് പറയുമ്പോൾ പോലും ഈ സെമൻ എടുക്കുന്നതിന്റെ രണ്ടുമൂന്നു ദിവസങ്ങൾ മുൻപ് നമ്മൾ സെക്സ് ചെയ്യുകയോ ചെയ്യാത്ത രീതിയിൽ നമ്മൾ സ്വയംഭോഗം പോലും ഒഴിവാക്കി നിർത്തണമെന്ന് പറയാറുണ്ട്..

ഈ സ്പേം കൗണ്ടിൽ അതിന്റെതായ വ്യത്യാസങ്ങൾ ഉണ്ടാകും എന്നുള്ളത് കൊണ്ട് തന്നെയാണ് സെമൻ അനാലിസിസ് മുൻപ് ആയിട്ട് ഇങ്ങനെയൊരു ക്രൈറ്റീരിയ അവർ പറയുന്നത്.. അപ്പോൾ ഇതുതന്നെ ആളുകൾക്ക് സംശയങ്ങൾ ഉണ്ടാക്കാറുണ്ട്.. ഇത് ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നമ്മുടെ സ്പേം കൗണ്ട് എങ്ങനെയാണ് കുറഞ്ഞു പോകുന്നത് എന്ന്.. ഇത് ശരിയല്ല പലപ്പോഴും പല മതങ്ങളിലും പഠിപ്പിക്കുന്നത് ഇങ്ങനെയാണെങ്കിലും നമ്മൾ സ്വയംഭോഗം എന്ന് പറയുന്നത് മൃഗങ്ങളിലും മനുഷ്യന്മാരിലും ഒക്കെ എല്ലാവർക്കും ഒരു പ്രായം കഴിയുമ്പോൾ തന്നെ അവരുടെ സ്വാഭാവികം ആയിട്ടുള്ള ഒരു രീതിയുടെ ഭാഗമായി അല്ലെങ്കിൽ പ്രകൃതിയുടെ ഒരു പ്രചോദനത്തിൽ നിന്നും കിട്ടുന്ന ഒരു സംഗതിയാണ് ഈ സ്വയംഭോഗം എന്ന് പറയുന്നത്..

കൊച്ചു കുട്ടികൾ ആണെങ്കിൽ പോലും അല്ലെങ്കിൽ മൃഗങ്ങൾ ആണെങ്കിൽ പോലും അവരുടെ ലൈംഗിക അവയവങ്ങളെ അവർ ചിലപ്പോൾ കൈകൾ കൊണ്ട് നാവുകൾ കൊണ്ടോ ഉത്തേജിപ്പിക്കുന്നത് ആയിട്ട് നമുക്ക് കാണാവുന്നതാണ്.. അപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം നമുക്ക് പിന്നീട് ഒരു പ്രശ്നം ആവും അല്ലെങ്കിൽ ആരോഗ്യത്തിൽ ഒരു വ്യക്തമായ ഒരു പ്രതിഫലനം ഉണ്ടാക്കുന്ന രീതിയിൽ അല്ലെങ്കിൽ അതൊരു കുഴപ്പമുണ്ടാക്കും എന്ന് തെറ്റിദ്ധരിക്കുന്ന രീതിയിൽ യാതൊരു അർത്ഥവുമില്ല എന്നുള്ളതാണ് ഇതിനകത്ത് പ്രത്യേകമായി പറയാനുള്ളത്..