ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത് ഒബിസിറ്റി എന്ന രോഗത്തെക്കുറിച്ചാണ്.. ഇന്ന് ലോകം നേരിടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ഒബിസിറ്റി അഥവാ അമിതവണ്ണം.. എന്താണ് ഈ അമിതവണ്ണം കൊണ്ട് ഉദ്ദേശിക്കുന്നത്.. നമ്മുടെ സ്കിന്നിന് അടിയിൽ അല്ലെങ്കിൽ വയറിനകത്ത് ലിവറിൽ അതുപോലെ ബോഡിയിൽ എല്ലാം തന്നെ കൊഴുപ്പ് അടിഞ്ഞു കൂടുക അതാണ് അമിതവണ്ണം.. ആവശ്യത്തിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞു കൂടുക.. അതുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ..
അതുകൊണ്ട് ശരീരത്തിന് ഉണ്ടാകുന്ന കുഴപ്പങ്ങൾ.. മറ്റു അസുഖങ്ങൾ വരുന്നതും ഇതിനെയാണ് നമ്മൾ പൊതുവേ ഒബിസിറ്റി അഥവാ അമിതവണ്ണം എന്ന് പറയുന്നത്.. ഇത് ഇപ്പോൾ ലോകത്ത് ഒരു പകർച്ചവ്യാധി പോലെ പടർന്നു പിടിക്കുകയാണ്.. നമ്മുടെ ഇന്ത്യ ഒബിസിറ്റി ഉള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ്.. ഇവിടെ ഉണ്ടാകുന്ന അമിതവണ്ണത്തിന്റെ ശതമാനം എന്ന് പറയുന്നത് 40% ത്തിൽ കൂടുതൽ ആളുകൾ ഇന്ത്യയിൽ ഓവർ വെയിറ്റ് ആണ് എന്നാണ് പറയുന്നത്.. അതിൽ ഒരു 13% ആളുകൾക്ക് ഒബിസിറ്റി ഉണ്ട്..
ഇന്ത്യയിൽ പല സംസ്ഥാനങ്ങളിൽ വെച്ച് നോക്കി കഴിഞ്ഞാൽ കേരളത്തിലാണ് ഒബിസിറ്റി ഏറ്റവും കൂടുതൽ ആയിട്ടുള്ളത്.. ഏകദേശം 20% അധികമാളുകൾക്ക് കേരളത്തിൽ ഒബിസിറ്റി ഉണ്ട് എന്നാണ് പറയുന്നത്.. മുൻപ് പഞ്ചാബ് ആയിരുന്നു പക്ഷേ ഈ അടുത്തകാലത്ത് കേരളം പഞ്ചാബിനെ മറികടന്നു.. ഏറ്റവും കൂടുതൽ ഒബിസിറ്റി ഉള്ളത് കേരളത്തിലാണ്..
ഈ അടുത്തിടെ കോവിഡ് പ്രശ്നങ്ങൾ ഉള്ള സമയത്താണ് ഒബിസിറ്റിയുടെ ഒരു ഭീകരമുഖം നമ്മൾ കണ്ടത്.. ഹോസ്പിറ്റലുകളിൽ സീരിയസ് ആയി അഡ്മിറ്റ് ചെയ്ത ആളുകളിൽ മൂന്നിൽ ഒരാൾക്ക് ഒബിസിറ്റി ഉണ്ടായിരുന്നു അവരെ മാനേജ് ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു.. അവരിൽ ഉണ്ടാകുന്ന മരണനിരക്ക് വളരെ കൂടുതലായിരുന്നു.. അപ്പോൾ എന്താണ് ഒബിസിറ്റി കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ.. പറഞ്ഞപോലെ തന്നെ ശരീരത്തിലെ അടിഞ്ഞുകൂടുന്ന കൊഴുപ്പുകൾ കൊണ്ടാണ് ഒബിസിറ്റി ഉണ്ടാവുന്നത്.. പലതരത്തിലുള്ള ഹോർമോണുകൾ ഇത് ഉണ്ടാക്കുന്നുണ്ട്..