ടോയ്‌ലറ്റിൽ പോകുമ്പോൾ അസഹനീയമായ വേദന അതുപോലെ ബ്ലീഡിങ് ഉണ്ടോ എങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക.. ഈ ഇൻഫർമേഷൻ ആരും അറിയാതെ പോകരുത്..

സാധാരണയായി രോഗികൾ നമ്മുടെ മലദ്വാരത്തിന്റെ ഭാഗങ്ങളിൽ വേദന അല്ലെങ്കിൽ ബ്ലീഡിങ് എന്തെങ്കിലും തടിപ്പ് മറ്റു പല കാര്യങ്ങൾ കണ്ടുകഴിഞ്ഞാൽ പൊതുവേ വന്നു പറയാറുള്ളത് ഡോക്ടറെ എനിക്ക് പൈൽസ് എന്നുള്ള അസുഖമാണ് എന്നാണ്.. എന്നാൽ നമ്മൾ വ്യക്തമായി പരിശോധിച്ചു കഴിഞ്ഞാൽ ആണ് അത് ഫിഷർ ആവാം.. അല്ലെങ്കിൽ ഫിസ്റ്റുല ആവാം.. ചിലപ്പോൾ അത് പൈൽസ് തന്നെ ആവാം എന്ന് പറയാറുള്ളത്.. ഇന്ന് നിങ്ങളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നത് എന്താണ് ഫിഷർ..

എന്താണ് പൈൽസ്.. എന്താണ് ഫിസ്റ്റുല.. ഇത് നമുക്ക് എങ്ങനെ തിരിച്ചറിയാം.. എന്തൊക്കെയാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ.. എങ്ങനെയൊക്കെ നമുക്കിത് മാനേജ് ചെയ്യാം എന്നതിനെക്കുറിച്ചാണ്.. ആദ്യം നമുക്ക് ഫിഷർ എന്നുവച്ചാൽ എന്താണെന്ന് നോക്കാം.. പൊതുവേ നമ്മുടെ മലദ്വാരത്തിൽ ചെറിയ മുറിവുകളോ.. അല്ലെങ്കിൽ ചെറിയ വിള്ളലുകൾ വരുമ്പോഴാണ് ഫിഷർ എന്ന അസുഖം കാണാറുള്ളത്.. ഈ ഫിഷർ വരുന്ന സമയത്ത് തന്നെ ചെറിയ ഒരു ദശപോലെ സ്കിൻ ഇറങ്ങി നിൽക്കുന്നത് പോലെ കാണാറുണ്ട്..

ഇതാണ് പലരും പൈൽസ് ആണ് എന്ന് തെറ്റിദ്ധരിച്ച് നമ്മുടെ അടുത്ത് വന്ന് പറയാറുള്ളത്.. ഫിഷർ എന്ന അസുഖത്തിന്റെ പ്രധാനമായിട്ടും ഉള്ള ലക്ഷണം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ അസഹനീയമായ വേദന ആണ്.. നല്ല ബ്ലീഡിങ് അതായത് മലം പോകുന്നതിന്റെ കൂടെ ബ്ലീഡിങ് കാണപ്പെടാറുണ്ട്.. ഉറങ്ങുന്ന സമയത്ത് അതുപോലെ നടക്കുമ്പോൾ ടോയ്‌ലറ്റിൽ പോകുന്ന സമയത്ത് എല്ലാം വളരെ അസഹനീയമായ വേദന ആയിരിക്കും ഇതിൻറെ പ്രധാന ലക്ഷണം.. അതുകൊണ്ടുതന്നെ രോഗികൾ നമ്മുടെ അടുത്തുവന്നു പറയാറുണ്ട് ഡോക്ടർ എനിക്ക് അനങ്ങാനും ഇരിക്കാനും ഒരു കാര്യം മര്യാദയ്ക്ക് ശ്രദ്ധയോടെ ചെയ്യാൻ പോലും പറ്റുന്നില്ല എന്ന്.. ടോയ്‌ലറ്റിൽ പോകുക എന്ന് ആലോചിക്കുമ്പോൾ തന്നെ എനിക്ക് പേടിയും വേദനകളും ആണ്..