വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒരു കിടിലൻ കുക്കുമ്പർ ജ്യൂസ്..

കുക്കുമ്പർ ഉപയോഗിച്ചുകൊണ്ട് നമ്മൾ അടിപൊളി സലാഡ് തയ്യാറാക്കാറുണ്ട് എന്നാൽ ഇത് ഉപയോഗിച്ച് ഒരു വെറൈറ്റി ജ്യൂസ് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും.. അപ്പോൾ അതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു കിടിലൻ വീഡിയോ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം.. ആദ്യം തന്നെ വീഡിയോ എല്ലാവരും ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ഇത് തയ്യാറാക്കണേ ആദ്യം തന്നെ വേണ്ടത് രണ്ടു വലിയ കുക്കുമ്പർ ആണ്..

ഇവിടെ 200 ഗ്രാം തൂക്കം വരുന്ന രണ്ട് കുക്കുമ്പർ എടുത്തിട്ടുണ്ട്.. അതിനുശേഷം ഇത് നല്ലപോലെ വൃത്തിയായി കഴുകിയെടുക്കണം.. എന്നിട്ട് ഇത് കട്ട് ചെയ്ത് എടുക്കണം.. അതിനുശേഷം നമുക്ക് ആവശ്യമായ വേണ്ടത് ഒരുപിടി പുതിനയില ആണ്.. പുതിനയില നമ്മുടെ ശരീരത്ത് ഒരുപാട് ഗുണങ്ങൾ ഉള്ള ഒരു സാധനമാണ്.. അതുകൊണ്ടുതന്നെ ഇതൊട്ടും കുറഞ്ഞു പോകരുത്.. അതുപോലെ ഒരു ചെറിയ കഷണം ഇഞ്ചി കൂടി എടുക്കണം.. അതിനുശേഷം നമുക്ക് വേണ്ടത് നാരങ്ങാനീര് ആണ്.. ഒരു നാരങ്ങയുടെ മുഴുവൻ നീരും എടുക്കുക.. അതിനുശേഷം അല്പം ഉപ്പു കൂടി ആവശ്യമാണ്.. ഉപ്പിന്റെ അളവ് നിങ്ങൾക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം..

അതിനുശേഷം നമുക്ക് ആവശ്യമായ വേണ്ടത് രണ്ടര ടേബിൾസ്പൂൺ പഞ്ചസാരയാണ്.. അതിനുശേഷം സ്പെഷ്യലായി നമുക്ക് വേണ്ടത് രണ്ട് കാന്താരി മുളകാണ്.. കാന്താരി മുളക് ഇല്ലെങ്കിൽ പച്ചമുളക് ചേർക്കാം പക്ഷേ കാന്താരി മുളക് ചേർത്താൽ വളരെ നല്ലതാണ് കാരണം കൊളസ്ട്രോൾ കുറഞ്ഞിട്ടും.. ഇതിൽ വെള്ളം ചേർക്കുന്നതിനു പകരം നിങ്ങൾക്ക് വേണമെങ്കിൽ സോഡാ ചേർത്ത് ഉപയോഗിക്കാം.. നിങ്ങൾക്ക് വേണമെങ്കിൽ പനിക്കൂർക്ക ഉപയോഗിച്ച് കൊണ്ടും ഇത്തരം ഒരു ജ്യൂസ് തയ്യാറാക്കാവുന്നതാണ്.. തികച്ചും ആരോഗ്യകരമായ ഈ ജ്യൂസ് എല്ലാവരും തയ്യാറാക്കി നോക്കുക.. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ ജ്യൂസ് നിങ്ങൾക്ക് ഗുണങ്ങൾ മാത്രമേ നൽകുകയുള്ളൂ..

Leave a Reply

Your email address will not be published. Required fields are marked *