സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടാകുന്ന ചൊറിച്ചിലുകളുടെ പ്രധാന കാരണങ്ങൾ.. ഇത് ആർക്കെല്ലാം ആണ് വരുന്നത് എന്തുകൊണ്ടാണ് വരുന്നത്.. ഇതെങ്ങനെ പരിഹരിക്കാം.. വിശദമായ അറിയുക..

ഗുഹ്യഭാഗത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ നമുക്ക് അണുബാധ മൂലം മാത്രമാണോ ഉണ്ടാവുന്നത്.. അല്ലെങ്കിൽ മറ്റ് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് അത് ഉണ്ടാവുന്നത്.. എന്നുള്ള കാര്യത്തെക്കുറിച്ച് നമുക്ക് ഇന്ന് ചർച്ച ചെയ്യാം.. നമുക്കറിയാൻ സാധിക്കും പലപ്പോഴും ആളുകൾ പറയാറുണ്ട് ഗുഹ്യഭാഗത്ത് വളരെയധികം ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട് എന്ന്.. പലപ്പോഴും നമ്മൾ അത് അണുബാധ എന്ന രീതിയിൽ മാത്രമേ ശ്രദ്ധിക്കാറുള്ളൂ.. അപ്പോൾ അണുബാധയെ കൂടാതെ മറ്റ് എന്തെല്ലാം കാരണങ്ങൾ നമുക്ക് ഇത്തരത്തിൽ ഉണ്ടാകാം എന്നാണ് നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത്..

അപ്പോൾ നമ്മൾ പ്രധാനമായും പറയുന്ന ഒരു കാരണമാണ് അതായത് പ്രധാനമായും നമുക്ക് അറിയാൻ പറ്റും നമ്മുടെ ഗുഹ്യഭാഗങ്ങളിലെ ഡ്രസ്സുകൾ തട്ടുന്ന ഭാഗത്ത് തോലുകൾ പോകുക.. അല്ലെങ്കിൽ ആ ഭാഗങ്ങളിൽ ഭയങ്കരമായ ചൊറിച്ചിലുകൾ അനുഭവപ്പെടുക.. എന്നൊക്കെ ആളുകൾ പറയാറുണ്ട് ഇതാണ് പ്രധാനമായും ഉണ്ടാകുന്ന ഒരു കാര്യം.. അതുപോലെ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുമ്പോൾ ആ ഭാഗത്ത് ഇതുപോലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്.. മറ്റൊരു കാര്യം നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന അടി വസ്ത്രങ്ങൾ കാരണവും ചൊറിച്ചിലുകൾ അനുഭവപ്പെടാറുണ്ട്.. അതുപോലെതന്നെ ഈർപ്പമുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ നമുക്കറിയാൻ പറ്റും ഇപ്പോൾ മഴക്കാലമാണ്..

ഈയൊരു സമയത്ത് ഡ്രസ്സുകൾ ഉണങ്ങാൻ ഭയങ്കര ബുദ്ധിമുട്ടുകൾ ആയിരിക്കും.. അപ്പോൾ അത്തരത്തിൽ ശരിയായി ഉണങ്ങാതിരിക്കുന്ന ഡ്രസ്സുകൾ സ്ഥിരമായി നമ്മൾ ഉപയോഗിക്കുകയാണെങ്കിൽ ഇതുപോലെ പലതരം ഫംഗൽ ഇൻഫെക്ഷനുകൾ വന്നിട്ട് ഇതുപോലെ പലതരം ചൊറിച്ചിലുകൾ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും..

അതുപോലെ ചില ആളുകളിൽ ഹോർമോണുകളുടെ കുറവുകൾ മൂലം നമുക്കറിയാൻ പറ്റും ആദ്യമായി ആർത്തവം ആകാത്ത പെൺകുട്ടികളാണെങ്കിൽ പോലും അവർക്ക് ഇതുപോലുള്ള ചൊറിച്ചിലുകൾ പറയാറുണ്ട്.. അവർക്ക് ഹോർമോണുകളുടെ വ്യത്യാസം മൂലമാണ് ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്.. അതുപോലെതന്നെയാണ് ഒരു ആർത്തവവിരാമം സംഭവിച്ച സ്ത്രീകൾക്ക് ഇതുപോലെ നമ്മുടെ ഗുഹ്യ ഭാഗങ്ങളിൽ ചൊറിച്ചിലുകൾ അനുഭവപ്പെടാറുണ്ട്..