ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം ഉപ്പൂറ്റി വേദന എന്നതിനെ കുറിച്ചാണ്.. എന്താണ് ഉപ്പൂറ്റി വേദന.. ഇത് വരാനുള്ള കാരണങ്ങൾ എന്തെല്ലാം.. ഇത് ആർക്കൊക്കെയാണ് കൂടുതലായി കാണപ്പെടുന്നത്.. ഇത് നമുക്ക് എങ്ങനെയാണ് തിരിച്ചറിയാൻ സാധിക്കുന്നത്.. അതുപോലെ ഇതിൻറെ പ്രധാന ട്രീറ്റ്മെന്റുകൾ എന്തെല്ലാമാണ് ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. ആദ്യമായിട്ട് ഉപ്പൂറ്റി വേദന എന്താണ് അല്ലെങ്കിൽ ഇത് എങ്ങനെയാണ് കാണപ്പെടുന്നത് എന്നതിനെക്കുറിച്ച് നോക്കാം..
നമ്മുടെ കാലിൻറെ അടിയിൽ കാൽക്കേനിയം എന്ന് പറയുന്ന ഹീൽ ബോൺലെ അതുപോലെ നമ്മുടെ കാലിലെ വിരലുകളും തമ്മിൽ കണക്ട് ചെയ്യുന്ന ഒരു ബാൻഡ് ഉണ്ട്.. ആ ബാൻഡിന് ഓവർ പ്രഷർ ആകുമ്പോൾ നീർക്കെട്ട് ഉണ്ടാകുന്നതാണ് ഈ ഒരു ഉപ്പൂറ്റി വേദന എന്ന കണ്ടീഷന് പ്രധാന കാരണം.. ഇത് ആർക്കൊക്കെയാണ് കാണപ്പെടുന്നത് എന്ന് നമുക്ക് നോക്കാം.. കൂടുതലായിട്ടും വർക്ക് ചെയ്യുന്ന ആളുകളിലാണ് ഇത് കണ്ടുവരുന്നത്.. അതായത് കുറെ നേരം നിന്ന് ജോലി ചെയ്യുന്ന ആളുകൾ.. ഉദാഹരണമായി പറഞ്ഞാൽ ട്രാഫിക് പോലീസുകാർ അതുപോലെ അധ്യാപകർ.. അതുപോലെ വീട്ടമ്മമാരിലും ഇത് കാണപ്പെടുന്നുണ്ട്..
കുറേനേരം നിന്ന് അതായത് നമ്മുടെ ശരീരത്തിലെ മുഴുവൻ വെയിറ്റ് കാലിലേക്ക് പോകുമ്പോൾ ഉണ്ടാകുന്ന ഒരു കണ്ടീഷനാണ് ഇത്.. അമിതവണ്ണം ഉള്ള ആളുകളിൽ ഇത് കാണപ്പെടുന്നുണ്ട് അതുപോലെ ഓടി നടന്ന ജോലി ചെയ്യുന്ന ആളുകളിൽ ഇത് കാണപ്പെടുന്നുണ്ട്.. അതുപോലെ നമ്മുടെ കാലിൻറെ അടിയിലുള്ള ആർച്ച് കൂടുകയാണെങ്കിൽ അതുപോലെ ഫ്ലാറ്റ് ഫുഡ് ആണെങ്കിലും കാണപ്പെടാറുണ്ട്.. അതുപോലെ ഹൈ ഹീൽസ് ചെരുപ്പുകൾ ഉപയോഗിക്കുന്ന ആളുകളിൽ ഇത് കാണപ്പെടുന്നുണ്ട്.. അതുപോലെ തേഞ്ഞു പോയിട്ടും പിന്നെയും പിന്നെയും ആ ചെരുപ്പുകൾ ഉപയോഗിക്കുമ്പോൾ അതും ഒരു പ്രശ്നമാകാറുണ്ട്..