ഓസ്റ്റിയോ ആർത്രൈറ്റിസ് വരാനുള്ള പ്രധാന കാരണങ്ങൾ.. ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം.. ഇത് ആർക്കെല്ലാം വരാനുള്ള സാധ്യതയുണ്ട്.. ഇതെങ്ങനെ പരിഹരിക്കാം.. വിശദമായി അറിയുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം എന്ന് പറയുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ എല്ല് തേയ്മാനം.. ഓസ്റ്റിയോ ആർത്രൈറ്റിസിനെ കുറിച്ച് പറയുമ്പോൾ ഇത് കൂടുതലും ജോയിൻറ്കളിലാണ് വരുന്നത്.. നമ്മുടെ എല്ലാ ജോയിൻറ്കളിലും കാർട്ടിലേജ് അഥവാ തരുണാസ്തി എന്ന് ഒരു ഭാഗമുണ്ട്.. ഈ കാർട്ടിലേജ്കൾക്കു സംഭവിക്കുന്ന ഒരു തേയ്മാനമാണ് ഓസ്റ്റിയോ ആർത്രൈറ്റിസിന് സംഭവിക്കുന്ന പ്രധാനകാരണം.. ഇത് പലതരം ആളുകൾക്കും കാണപ്പെടുന്നു.. കൂടുതലായും പ്രായമേറിയ സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.. രണ്ടു കാരണങ്ങളാണ് നമ്മൾ ഇതിനെ പ്രധാനമായും പറയുന്നത്.. ഒന്നാമത്തേത് ഒബിസിറ്റി അഥവാ പൊണ്ണത്തടി..

രണ്ടാമത്തെ കാരണം എന്നു പറയുന്നത് പ്രായമേറിയ സ്ത്രീകളിൽ മെനോപോസിന് ശേഷം ശരീരത്തിൽ ഈസ്ട്രജൻ അളവ് വളരെയധികം കുറയുന്നുണ്ട്.. ഇതിൻറെ അടിസ്ഥാനത്തിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് സംഭവിക്കുന്നുണ്ട്.. യുവാക്കളിൽ പോലും ഈയൊരു കേസ് ഇപ്പോൾ കണ്ടുവരുന്നുണ്ട്.. ജീവിതശൈലി മാറ്റങ്ങൾ കൊണ്ടാവാം പ്രധാനമായും ഇങ്ങനെ സംഭവിക്കുന്നത്.. അതുപോലെ വല്ല സ്പോർട്സ് ഇഞ്ചുറി ഭാഗമായിട്ട് ഇത് വരാം.. കാരണം എന്താണെന്ന് വെച്ചാൽ കാർട്ടിലേജുകൾക്ക് തേയ്മാനം വരുമ്പോൾ ഓസ്റ്റിയോ ആർത്രൈറ്റിസ് സംഭവിക്കാം..

ഈ വിഭാഗത്തിലുള്ള ആളുകൾക്കാണ് ഇത് വളരെയധികം കണ്ടുവരുന്നത്.. ഇനി ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.. ഈ രോഗം ആയിട്ട് ഒരു രോഗി നമ്മുടെ അടുത്തേക്ക് വരുമ്പോൾ കൂടുതലായി അവർ പറയുന്ന ഒരു പ്രധാന ലക്ഷണം എന്നു പറയുന്നത് ജോയിന്റുകളിൽ ഉണ്ടാകുന്ന കഠിനമായ വേദന ആയിരിക്കും.. ആ ഭാഗം നമ്മൾ നോക്കുമ്പോൾ അവിടെ വളരെയധികം നീർക്കെട്ട് ഉണ്ടാവും.. ഇതിൽ പ്രധാനമായിട്ടും കാണുന്ന ഒരു ലക്ഷണം എന്ന് പറയുന്നത് ക്രെപ്പിറ്റസ് ആണ്..