ഇന്ന് സംസാരിക്കാൻ പോകുന്നത് അണ്ടിസെൻഡെഡ് ടെസ്റ്റിസ് എന്നാ അസുഖത്തെക്കുറിച്ച് ആണ്.. ഇതു പറഞ്ഞാൽ വൃഷണം വൃഷണസഞ്ചിയിലേക്ക് ഇറങ്ങാതിരിക്കുന്ന അവസ്ഥ ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.. സാധാരണ ഒരു ഗർഭസ്ഥ ശിശുവിൻറെ വയറിൻറെ ഉള്ളിലാണ് പ്രശ്നം ഉണ്ടാകുന്നത്.. അത് ഗർഭസ്ഥ ശിശുവിന് മൂന്നാം മാസം പ്രായമാകുമ്പോൾ ആണ് അത് താഴോട്ട് ഇറങ്ങുന്ന ഒരു പ്രക്രിയ തുടങ്ങുന്നത്.. ഏതാണ്ട് ജന്മസമയം ആകുമ്പോഴേക്കും വൃഷണം വൃഷണസഞ്ചിയിലേക്ക് എത്തുന്നു..
ജന്മ സമയത്ത് വൃക്ഷണം വൃഷണസഞ്ചിയിൽ കണ്ടില്ലെങ്കിൽ നമ്മൾ പേടിക്കേണ്ട കാര്യം ഒന്നുമില്ല.. ജനിച്ച ആദ്യത്തെ മൂന്നുമാസം വരെ അതിന്റെ സ്വാഭാവികമായിട്ടുള്ള വൃക്ഷണം ഇറങ്ങാനുള്ള ഒരു സാധ്യത ഉണ്ട്.. ജനിച്ച മൂന്നുമാസം കഴിഞ്ഞതിനുശേഷം വൃഷണം വൃഷണസഞ്ചിയിലേക്ക് ഇറങ്ങിയില്ലെങ്കിൽ പിന്നീട് അത് ഇറങ്ങാനുള്ള സാധ്യതയില്ല.. പിന്നീട് അത് നമ്മൾ ഓപ്പറേഷൻ ചെയ്ത താഴേക്ക് ഇറക്കണം.. വൃഷണം താഴെ വൃഷ്ണ സഞ്ചിയിൽ കൊണ്ട് വെച്ചില്ലെങ്കിൽ എന്താണ് കുഴപ്പം സംഭവിക്കുക.. നമ്മുടെ വൃഷണസഞ്ചിയിലെ ഊഷ്മാവ് നമ്മുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളേക്കാൾ 2 മുതൽ മൂന്ന് ഡിഗ്രി വരെ കുറവാകും..
അപ്പോൾ ചൂടു കൂടുതലുള്ള ഭാഗങ്ങളിൽ വൃക്ഷണം ഇരിക്കുകയാണെങ്കിൽ അത് ഭാവിയിൽ ബീജം ഉല്പാദിപ്പിക്കുന്ന കോശങ്ങൾ നശിക്കാനുള്ള സാധ്യത ഉണ്ടാകുന്നു.. പിന്നീട് അതിലേക്ക് എത്താനുള്ള ഒരു സാഹചര്യം ഉണ്ടാവുന്നു.. വൃഷണം ഇറങ്ങിയില്ലെങ്കിൽ മറ്റ് കോംപ്ലിക്കേഷനുകൾ ഉണ്ട് അതായത് അപകടം അല്ലെങ്കിൽ ക്ഷതങ്ങൾ പറ്റാനുള്ള സാധ്യത.. സൈസ് കുറയുക.. ആ വശത്ത് കുടലിറക്കം ഉണ്ടാകാനുള്ള സാധ്യത..അതുപോലെ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.. നമ്മളെ എപ്പോഴാണ് ഓപ്പറേഷൻ ചെയ്യേണ്ടത്.. ആറ് മുതൽ ഒൻപതു മാസം വരെയുള്ള സമയത്താണ് ചെയ്യേണ്ടത്..