ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ വീട്ടിൽ തന്നെ നമുക്ക് ചികിത്സയുടെ ഭാഗമായിട്ട് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും.. അതായത് വെള്ളം നമുക്ക് ഏറ്റവും അത്യാവശ്യമായ ഒരു കാര്യമാണ്.. കുടിക്കാൻ അല്ലെങ്കിൽ ഭക്ഷണം ഉണ്ടാക്കാൻ അങ്ങനെ എല്ലാത്തിനും നമുക്ക് വെള്ളം ആവശ്യമാണ്.. വെള്ളമില്ലാതെ ഒരു കാര്യവും നടക്കില്ല നമുക്ക് അങ്ങനെ ഒരു അവസ്ഥയെപ്പറ്റി ചിന്തിക്കാൻ പോലും പറ്റില്ല.. ഈ വെള്ളം തന്നെ നമുക്ക് പ്രോപ്പർ ആയിട്ട് യൂട്ടിലൈസ് ചെയ്യാൻ പറ്റുമെങ്കിൽ നമുക്ക് ഒത്തിരിയേറെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ പറ്റും.. നമ്മുടെ ശരീരത്തിൽ ഏകദേശം 70%ത്തിലധികം വെള്ളം തന്നെയാണ് നമ്മുടെ ശരീരത്തിൽ ഉള്ളത്..
അതിൽ പല അവയവങ്ങളിൽ പല രീതികളിലാണ് എന്ന് മാത്രം.. നമ്മുടെ ശരീരത്തിന്റെ നിലനിൽപ്പ് തന്നെ വെള്ളമാണ്.. അപ്പോൾ ഈ വെള്ളം തന്നെ നമ്മൾ പ്രോപ്പർ ആയി ഉപയോഗിച്ചാൽ നമ്മുടെ പല കാര്യങ്ങളിലും മാറ്റം വരും.. അതായത് തീരെ വെള്ളം കുടി കുറഞ്ഞു കഴിഞ്ഞാൽ അത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുവാൻ ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും.. അതുപോലെ ശരീരത്തിന്റെ അത്യാവശ്യം പണികൾക്ക് വെള്ളം അത്യാവശ്യമായി വേണ്ടതാണ്. പലതരം വിറ്റാമിനുകളും മിനറൽസും അബ്സോർപ്ഷൻ ചെയ്യാൻ വെള്ളം ആവശ്യമാണ്.. അതുപോലെ ആമാശ പ്രവർത്തനങ്ങൾ കൃത്യമായി നടത്താൻ വെള്ളം വളരെ അത്യാവശ്യമാണ്..
അപ്പോൾ വെള്ളം ശരീരത്തിൽ കുറഞ്ഞു കഴിഞ്ഞാൽ പലതരത്തിലുള്ള ഡാമേജുകൾ ഉണ്ടാവും.. മസിൽസ് ഡാമേജ് അതുപോലെ അസ്ഥികൾക്ക് ഡാമേജ്..സ്കിൻ പ്രോബ്ലംസ്.. നീർക്കെട്ട് തുടങ്ങിയ കാര്യങ്ങളെല്ലാം വെള്ളത്തിൻറെ അളവിൽ വേരിയേഷൻസ് വന്നാൽ ഉണ്ടാവുന്നതാണ്.. അതുകൊണ്ട് കുറഞ്ഞത് അഞ്ചു മുതൽ 8 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. വെള്ളം കുറഞ്ഞു കഴിയുമ്പോൾ ഇത്തരം വിഷാംശങ്ങൾ ശരീരത്തിൽ കട്ടിയായി സ്റ്റോൺ പോലെ നിന്ന് കിഡ്നി സ്റ്റോൺ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും.. അതുപോലെ യൂറിനറി ഇൻഫെക്ഷൻസ് തുടങ്ങും.. ഇതിന്റെയൊക്കെ പ്രധാന കാരണം വെള്ളത്തിൻറെ അളവ് കുറയുമ്പോഴാണ്.. ഇനി വെള്ളത്തിൻറെ അളവ് ഒരുപാട് കൂടി കഴിഞ്ഞാലോ അതും പ്രശ്നങ്ങളും.. വെള്ളം കൂടി കഴിഞ്ഞാലും അത് ശരീരത്തിന് ആപത്ത് തന്നെയാണ്..