അരിയാഹാരം കൂടുതൽ കഴിക്കുന്നത് നിത്യ രോഗി ആക്കുമോ.. അരിയാഹാരത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

പ്രായപൂർത്തിയായ ഒരാളുടെ ഒരു ദിവസത്തെ ഭക്ഷണ ക്രമം എങ്ങനെയായിരിക്കണം.. നമുക്ക് എല്ലാവർക്കും അറിയാവുന്ന പോലെ നമ്മുടെ സംസ്കാരം അരി ആഹാരങ്ങളുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.. ഒരുതരത്തിൽ പറഞ്ഞാൽ നമ്മൾ എല്ലാവരും അരികുട്ടന്മാരും അരി കുട്ടികളുമാണ്.. ഒരു കുഞ്ഞ് വളരുമ്പോൾ തന്നെ നമ്മുടെ പ്രധാനപ്പെട്ട ഒരു ചടങ്ങ് എന്ന് പറയുന്നത് ചോറൂണ് ആണ്.. അതുപോലെ നമ്മളെ എല്ലാമായി ബന്ധപ്പെടുത്തുന്നത് അരി ആയിട്ടാണ് നമ്മുടെ പ്രായം തന്നെ ഞാൻ എത്ര ഓണം ഉണ്ടു് എന്നത് പറഞ്ഞിട്ടാണ്.. നമ്മുടെ വിശേഷം ചോദിക്കുന്നതു ഭക്ഷണം കഴിച്ചോ.. അതുപോലെ സമയം എത്രയായി എന്ന് ചോദിക്കുന്നത് പോലും ഊണ് കാലായോ എന്ന് ചോദിച്ചുകൊണ്ടാണ്.. ഓണം ഉണ്ണുന്നതും അതുപോലെ ഉറങ്ങുക ഉണ്ണികളെ ഉണ്ടാക്കുക എന്നതായിരുന്നു പണ്ടുള്ള ആളുകളുടെ പ്രധാന ഹോബികൾ എന്ന തമാശയായി പറയാറുണ്ടായിരുന്നു.. ചോറ് അല്ലെങ്കിൽ ഊണ് അരി ആഹാരം എന്നു പറയുന്നത് നമ്മുടെ സംസ്കാരത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു സംഗതിയാണ്..

നമ്മൾ നമ്മുടെ ജോലിയെ പറ്റി പറയുന്നത് പോലും ഇത് എൻറെ അന്നമാണ് എന്നാണ്.. പലതരത്തിലുള്ള രാഷ്ട്രീയ തന്ത്രങ്ങൾ പറയുമ്പോഴും ചോറ് കഴിക്കുന്ന ആളുകൾക്ക് ഇതൊക്കെ മനസ്സിലാവും എന്നാണ്.. അപ്പോൾ ഈ ചോറ് എന്ന് പറയുന്നത് നമ്മുടെ സംസ്കാരത്തെ ചുറ്റിപ്പറ്റി മാത്രമല്ല അത് ഏതു മത സംസ്കാരത്തെ പറ്റിയാണെങ്കിലും നമുക്ക് ഈ ചോറ് ഊണ് വളരെയധികം അടുത്ത കിടക്കുന്നു എന്നുള്ളതാണ്.. മരിക്കുമ്പോൾ പോലും അവർക്ക് വായിക്കരി ഇട്ടുകൊടുത്താണ് യാത്രയാക്കുന്നത്.. ഇനി മരണം കഴിഞ്ഞിട്ട് ആത്മാക്കളെ വിളിക്കുമ്പോൾ പോലും ബലിതർപ്പണത്തിന് നമ്മൾ ചോറ് വിളമ്പിക്കൊണ്ട് അല്ലെങ്കിൽ ഉരുളയാക്കി കൊടുത്തു കൊണ്ടാണ് ബലിക്കാക്കകളെ ക്ഷണിക്കുന്നത്.. എത്രയും നമ്മുടെ സംസ്കാരത്തോടും നമ്മളോടും ഇടപഴകി നിൽക്കാൻ അത്രയും ഗുണങ്ങൾ ഉള്ള ഒന്നാണോ ചോറ്..

എന്നാൽ വാസ്തവത്തിൽ ശരിക്കും അല്ല.. നമ്മൾ എങ്ങനെയാണ് ചോറ് കഴിക്കുന്നത്.. ഒരു പ്ലേറ്റ് മുഴുവൻ ചോറ് എടുത്ത് അതിൻറെ ഒരു ചെറിയ ഭാഗത്ത് കുറച്ചു കറി ഇടും.. ചോറ് ന് പകരം ഇനി നിങ്ങൾ അഞ്ച് ചപ്പാത്തി കഴിച്ചാലും ഇത് എഫക്ട് തന്നെയാണ് നിങ്ങൾക്ക് ലഭിക്കുക.. ഈ അരിയാഹാരം എന്ന് പറയുന്നത് ഭക്ഷണത്തിൽ എത്രത്തോളം ഉൾപ്പെടുത്തണം എന്നതിനെപ്പറ്റി നമുക്ക് തന്നെ ഒരു ശ്രദ്ധ ഉണ്ടാകണം.. നമ്മൾ ഒരു പ്ലേറ്റ് എടുത്തു കഴിഞ്ഞാൽ അതിൻറെ കാൽഭാഗം മാത്രമേ അരിയാഹാരത്തിന് കൊടുക്കാൻ പാടുള്ളൂ..

അത് ചോർ ആണെങ്കിലും ചപ്പാത്തി ആണെങ്കിലും.. നമ്മൾ അരിയാഹാരത്തെ കൂടുതൽ ആശ്രയിക്കുമ്പോൾ കാലക്രമേണ നമുക്ക് 40 അല്ലെങ്കിൽ 50 വയസ്സ് ആകുമ്പോൾ തന്നെ ജീവിതശൈലി രോഗങ്ങൾ നമ്മളെ കീഴടക്കിയിരിക്കും.. അപ്പോൾ ഈ പ്ലേറ്റിൽ കാൽ ഭാഗത്തിന് മാത്രം അരിക്ക് പ്രാധാന്യം കൊടുക്കുക.. ഒരു കാൽഭാഗം പ്രോട്ടീൻസിന് മാറ്റിവയ്ക്കുക.. പ്രോട്ടീൻ എന്ന് പറയുന്നത് കടല അല്ലെങ്കിൽ പയർ വർഗ്ഗത്തിൽപ്പെട്ട എന്തെങ്കിലും..

Leave a Reply

Your email address will not be published. Required fields are marked *