ഫിഷർ രോഗം എങ്ങനെ വീട്ടിൽ നിന്നുകൊണ്ടുതന്നെ മാറ്റിയെടുക്കാം.. പൈൽസും, ഫിഷർ ഫിസ്റ്റുല എന്നീ രോഗങ്ങൾ എങ്ങനെ വേർതിരിച്ചറിയാം.. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക..

മലദ്വാരത്തിന്റെ ഉള്ളിൽ മലം അധികമായി കട്ടിയായി പോകുമ്പോഴും അല്ലെങ്കിൽ മലം അധികം തവണകളായി ഇളകി പോകുമ്പോഴും ഉണ്ടാകുന്ന ഒരു വിള്ളൽ അല്ലെങ്കിൽ പൊട്ടലാണ് ഈ ഏണൽ ഫിഷർ എന്ന് പറയുന്നത്.. മലദ്വാരത്തെ ആശ്രയിച്ച് വരുന്നതുകൊണ്ട് തന്നെ പലപ്പോഴും ആളുകൾ ഇതിനെ മൂലക്കുരു അല്ലെങ്കിൽ പൈൽസ് ആയിട്ടാണ് തെറ്റിദ്ധരിക്കപ്പെടുന്നത്.. ഞാനിന്ന് ഈ ഫിഷറിനെ മലദ്വാരത്തെ ചുറ്റിപ്പറ്റി വരുന്ന മറ്റു രോഗങ്ങൾ അതായത് പൈൽസ്.. ഫിസ്റ്റുല ഇവയിൽ നിന്നും 2 ലക്ഷങ്ങൾ വെച്ച് എങ്ങനെ വേർതിരിച്ച മനസ്സിലാക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.. അതുകൂടാതെ ഈ ഫിഷർ എങ്ങനെ നമുക്ക് വീട്ടിൽ തന്നെ മാനേജ് ചെയ്യാം.. പിന്നെ ആയുർവേദത്തിൽ ഫിഷറിന് പറഞ്ഞു തന്നിരിക്കുന്ന ഒരു അത്യുഗ്രൻ ചികിത്സ കൂടി പറഞ്ഞുതരാനാണ് പോകുന്നത്..

ഫിഷർ എന്ന രോഗം സാധാരണയായി മലം കട്ടിയായി പോകുമ്പോൾ നമ്മുടെ മലാശയത്തിന്റെ അവസാന ഭാഗമായ ഏനൽ കനാലിന്റെ ഉള്ളിൽ വരുന്ന ഒരു പൊട്ടലാണ്.. ഒരു കല്ല് എടുത്ത് തൊലിപ്പുറത്ത് കുറച്ചാൽ എങ്ങനെയാണോ പൊട്ടുക അതുപോലെ വളരെ മൃദുവായ ഏനൽ ഭാഗത്ത് വരുന്ന ഒരു പൊട്ടലാണ്.. ബ്ലേഡ് കൊണ്ട് മുറിക്കുന്നത് പോലെ ഉണ്ടാകുന്ന കഠിനമായ വേദനയാണ് ഇതിൻറെ പ്രധാന ലക്ഷണം.. മലം പോയി കഴിഞ്ഞാൽ ആ ഭാഗത്തെ ഉണ്ടാകുന്ന പുകച്ചിലും എരിച്ചിലും കാരണം ഇരിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ് ഉണ്ടാവുക.. ഈ ലക്ഷണം തന്നെയാണ് ഫിഷറിനെ മറ്റൊരു രോഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്..

പൈൽസ് പൊതുവേ വേദന ഇല്ലാത്ത രോഗമാണ്.. നമ്മുടെ മലദ്വാരത്തിന്റെ ഉള്ളിൽ സാധാരണയായി കാണുന്ന ഒരു രക്തക്കുഴലുകൾ വികസിച്ച് പുറത്തേക്ക് തള്ളി വരുന്ന ഒരു അവസ്ഥയാണ് പൈൽസ്.. പൈൽസ് എന്ന രോഗം പൊതുവേ മലബന്ധം ഉള്ള ആളുകളിലാണ് കാണാറുള്ളത്.. മലബന്ധം കാരണം അമിതമായും മുക്കേണ്ടി വരുന്നതുകൊണ്ട് നമ്മുടെ മലാശയത്തിന്റെ അകത്ത് പ്രഷർ കൂടിയിട്ട് രക്തക്കുഴലുകൾ വികസിച്ച പുറത്തേക്ക് വരുന്ന ഒരു അവസ്ഥയാണ് പൈൽസ്..