കരളിൻറെ പ്രധാന ധർമ്മങ്ങൾ.. കരൾ രോഗങ്ങൾ വരാതിരിക്കാൻ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ.. കരൾ രോഗത്തെ എങ്ങനെ ചെറുക്കാം..

ഇന്ന് ഏപ്രിൽ 19 ലോക കരൾ ദിനം.. ഈ വർഷത്തെ കരൾ ദിനത്തിൻറെ ആശയം കരൾ രോഗത്തെ ചെറുക്കൂ.. കരളിൻറെ ആരോഗ്യം സംരക്ഷിക്കു.. എന്നാണ്. കോവിഡ് മഹാമാരിയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ കരളിൻറെ ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെയേറെ പ്രാധാന്യം അർഹിക്കുന്നുണ്ട്.. കരൾ നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവം ആണ്.. 200 പരം ധർമ്മങ്ങൾ നിർവഹിക്കുന്ന ശരീരത്തിലെ ഒരു രാസ പരീക്ഷണശാലയാണ് കരൾ.. ഭക്ഷണം ദഹിക്കുന്നതിന് ആവശ്യമായ ദഹന രസം ഉല്പാദിപ്പിക്കുകയും അതുപോലെതന്നെ ഊർജ്ജ സംരക്ഷണവും ഊർജ്ജം വിതരണവും അതുപോലെതന്നെ ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത ശരീരം വൃത്തിയായി സൂക്ഷിക്കുകയും.. അതുപോലെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു..

ഇതുപോലെ ഒട്ടനവധി ധർമ്മങ്ങൾ കരൾ നിർവഹിക്കുന്നുണ്ട്.. അപ്പോൾ എന്തൊക്കെയാണ് സാധാരണയായി കാണപ്പെടുന്ന കരൾ രോഗങ്ങൾ.. കരൾ രോഗങ്ങളുടെ ലക്ഷണങ്ങൾ എന്തെല്ലാം.. കരൾ രോഗങ്ങൾ എങ്ങനെ എളുപ്പത്തിൽ കണ്ടുപിടിക്കാം.. അതുപോലെ കരൾ രോഗങ്ങളെ എങ്ങനെ നമുക്ക് ചേറുക്കാം. ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. ആദ്യമായി ഏതൊക്കെയാണ് സാധാരണയായി കാണപ്പെടുന്ന കരൾ രോഗങ്ങൾ എന്ന് നമുക്ക് മനസ്സിലാക്കാം.. കരൾ രോഗങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിയാവുന്ന പോലെ അതിന്റെ പ്രധാന കാരണങ്ങൾ ഒന്നാമത്തെ അമിതമായ മദ്യപാനം.. അതാണ് നമ്മൾ പ്രധാനമായും കണ്ടുവരുന്ന കരൾ രോഗം ഉണ്ടാക്കുവാനുള്ള ഒരു പ്രധാന കാരണം.. അതിന്റെ കൂടെ തന്നെ വളരെ പ്രധാനപ്പെട്ട മറ്റൊരു കാരണമാണ് മദ്യപാനം ഇല്ലാതെ വരുന്ന ഫാറ്റി ലിവർ ഡിസീസസ്..

അതിന് പല കാരണങ്ങൾ ഉണ്ടാവാം.. അമിതവണ്ണം അതുപോലെ വ്യായാമക്കുറവ്.. മെറ്റബോളിക് സിൻഡ്രോം.. ഇതിൽ ഡയബറ്റീസ് ഒരു കാരണമാണ്.. അതുപോലെ കൊളസ്ട്രോൾ ഒരു കാരണമാണ്.. ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്ന ഫാറ്റി ലിവർ ഡിസീസ്.. പിന്നെയുള്ളത് കരളിനെ ബാധിക്കുന്ന അണുബാധകൾ.. അതായത് വൈറൽ ഹെപ്പറ്റൈറ്റിസ്.. ഇതല്ലാതെ പല ബാക്ടീരിയൽ ഇൻഫെക്ഷൻസ് കരളിനെ ബാധിക്കാം.. നമ്മൾ സാധാരണ കണ്ടുവരുന്ന എലിപ്പനി അല്ലെങ്കിൽ ഡെങ്കിപ്പനി ഇവയെല്ലാം കരളിനെ ബാധിക്കും.. ഈ മൂന്ന് കാരണങ്ങളാണ് ഏറ്റവും പ്രധാനമായി കരളിനെ ബാധിക്കുന്നത്.. ഇതോടൊപ്പം തന്നെ ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ കൊണ്ടും കരളിന് അസുഖങ്ങൾ വരാം.. ജനിതകമായ അസുഖങ്ങൾ കൊണ്ട് ഉണ്ടാകുന്നതും കരളിന്ന് ബാധിക്കാം..

Leave a Reply

Your email address will not be published. Required fields are marked *