നമ്മുടെ ഇടയിൽ ഭൂരിഭാഗം ആളുകളിലും അതായത് സ്ത്രീകളിലും പുരുഷന്മാരിലും 50 ശതമാനത്തിന് മുകളിൽ വരുന്ന ആളുകളിൽ ജീവിതത്തിൻറെ ഏതെങ്കിലും ഒരു ഘട്ടത്തിൽ അനുഭവപ്പെടുന്നത് ആണ് പൈൽസ് എന്ന് പറയുന്ന അസുഖം.. അതിനു പ്രധാന കാരണങ്ങളിൽ ഒന്ന് നമ്മുടെ മലദ്വാരത്തിലെ രക്തക്കുഴലുകൾ വീർത്തു വരികയും അത് പിന്നീട് തള്ളി താഴേക്ക് വരികയും രക്തക്കുഴലുകൾ പൊട്ടി ബ്ലീഡിങ് ഉണ്ടാക്കുകയും ചെയ്യുന്നു.. പലപ്പോഴും ടോയ്‌ലറ്റിൽ പോയി കഴിഞ്ഞിട്ടുള്ള വേദന ഇല്ലാത്ത ബ്ലീഡിങ്.. മലദ്വാരത്തിന്റെ ഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെടുക.. അവിടെ ഉള്ളിലോട്ട് തള്ളി വിടേണ്ട ഒരു അവസ്ഥ ഉണ്ടാവുക ഇതെല്ലാം തന്നെ പൈൽസിന്റെ വിവിധ ഘട്ടങ്ങളാണ്.. എന്നാൽ ഭൂരിഭാഗം വരുന്ന പൈൽസുകൾ തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ അത് ഭക്ഷണരീതിയിലെ മാറ്റങ്ങൾ കൊണ്ടും..
മരുന്നുകൾ കൊണ്ടും നമുക്ക് ഭേദമാക്കാൻ കഴിയും.. മരുന്നുകൾ കൊണ്ട് ഭേദം ആകേണ്ട സാഹചര്യവും കഴിഞ്ഞാൽ അത് പലപ്പോഴും സർജറി അത്പോലെ ലേസർ കൊണ്ടുള്ള ചികിത്സകൾ ആണ് പറയാറുള്ളത്.. അതുപോലെ സർജറി ചെയ്യാനുള്ള ഭയംകൊണ്ട് അല്ലെങ്കിൽ മലദ്വാരം എക്സ്പോസ് ചെയ്യാനുള്ള മടി കാരണം പ്രത്യേകിച്ച് സ്ത്രീകളിൽ അവർ ബാക്കിയുള്ള ശാസ്ത്രീയമായ മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കുകയും അതിന് പിന്നാലെ പോവുകയും ചെയ്യുന്നു.. അങ്ങനെ ചെയ്യുമ്പോൾ അവസാനം പഴുത്ത് അത് കൂടുതൽ കോംപ്ലിക്കേറ്റഡ് ആകുന്നു.. എന്നാൽ ഈ പൈൽസ് ഉണ്ടാകുമ്പോൾ ഇപ്പോൾ ലേറ്റസ്റ്റ് ആയിട്ടുള്ള ചികിത്സാരീതിയാണ് എംബ്രോയ്ഡ് തെറാപ്പി..
ഇത് സർജറി അല്ല അതുകൊണ്ടുതന്നെ ഭയക്കേണ്ട ആവശ്യമില്ല.. ഇത് ചെയ്യുന്നത് കയ്യിലൂടെ ട്യൂബ് കടത്തിക്കൊണ്ട് ഈ പൈൽസിലേക്കുള്ള രക്തക്കുഴലുകൾ കണ്ടെത്തി രക്തക്കുഴലുകളെ പ്രത്യേകം മരുന്നുകൾ ഉപയോഗിച്ചുകൊണ്ട് ബ്ലോക്ക് ചെയ്യുക.. അങ്ങനെ ചെയ്യുമ്പോൾ ആ രക്തക്കുഴലുകൾ ചുരുങ്ങുകയും ബ്ലീഡിങ് നിൽക്കുകയും പൈൽസ് ഭേദമാവുകയും ചെയ്യുന്നു.. നേരത്തെ പറഞ്ഞതുപോലെ ഇത് സർജറി അല്ല അനസ്തേഷ്യ ആവശ്യമില്ല.. യാതൊരു മുറിവുകളും ഉണ്ടാകുന്നില്ല.. ഇത് രാവിലെ ചെയ്താൽ വൈകിട്ട് പോകാം..