നിങ്ങൾക്ക് എത്ര ഭക്ഷണം കഴിച്ചാലും വീണ്ടും വീണ്ടും വിശപ്പുള്ള ഒരു ഫീലിംഗ് അനുഭവപ്പെടാറുണ്ടോ.. കൂട്ടത്തിൽ നിങ്ങൾ കഴിച്ച ഭക്ഷണത്തിന്റെ എനർജി ശരീരത്തിൽ തോന്നാത്ത ഒരു അവസ്ഥ ഉണ്ടാകാറുണ്ടോ.. മാത്രമല്ല ചെറിയ രീതിയിൽ മുഖത്തും താടിയിലും ഒക്കെ ആയിട്ട് ചെറിയ രോമവളർച്ചയും.. ഒപ്പം നമുക്ക് മനസ്സിലാകാത്ത അതായത് നമുക്ക് എന്താണ് പ്രശ്നം എന്ന് മനസ്സിലാകാത്ത രീതിയിൽ ചെറിയ രീതിയിൽ ഉള്ള ഇറഗുലാരിറ്റി ക്രമം തെറ്റിയുള്ള ആർത്തവം നിങ്ങൾക്ക് ഉണ്ടാക്കാറുണ്ടോ.. എങ്കിൽ ഒരുപക്ഷേ ഇത് പിസിഒഡി ലക്ഷണങ്ങൾ ആയിരിക്കും.. പിസിഒഡി എന്ന് കേൾക്കുമ്പോൾ തന്നെ ഒരിക്കലും നിങ്ങൾ പേടിക്കേണ്ട ആവശ്യമില്ല..
സാധാരണ നമ്മുടെ ശരീരത്തിൽ കാണുന്ന ചെറിയൊരു രീതിയിലുള്ള ആരോഗ്യപരമായിട്ടുള്ള അവസ്ഥയായിട്ട് മാത്രം കണ്ടിട്ട് ചെറിയ രീതിയിലുള്ള അതായത് ഏറ്റവും നല്ല ഒരു ഡയറ്റ് നമ്മുടെ ആരോഗ്യത്തിന് ആവശ്യമായിട്ടുള്ള കുറച്ച് എക്സസൈസുകൾ കൊണ്ടുമാത്രം മാറ്റിയെടുക്കാൻ പറ്റുന്ന ഒരു നോർമൽ കണ്ടീഷനാണ് എന്ന് വേണമെങ്കിൽ നമുക്ക് പിസിഒഡിയെ പറയാം.. ചില കേസുകളിൽ മരുന്നുകൾ പോലും ഇല്ലാതെ തന്നെ ഈ രണ്ടു രീതികൾ കൊണ്ട് തന്നെ നമുക്ക് ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും അല്ലെങ്കിൽ നോർമൽ പ്രോസസിലേക്ക് കൊണ്ടുവരാൻ പറ്റും.. അപ്പോൾ നമുക്ക് ആദ്യമായിട്ട് എന്താണ് പിസിഒഡി എന്ന് ഡിസ്കസ് ചെയ്യാം..
പല ആളുകൾക്കും ഇറെഗുലർ പ്രശ്നങ്ങളായി വരുന്ന രോഗികളുടെ അടുത്ത് നിങ്ങൾക്ക് മറ്റു പല പ്രശ്നങ്ങളും ഉണ്ടോ എന്ന് ചോദിച്ച മനസ്സിലാക്കുന്നതിന് പകരം ഡോക്ടർ എനിക്ക് പിസിഒഡി ഉണ്ട് എന്ന് പറഞ്ഞു വരുന്ന ഒരു അവസ്ഥയിലേക്ക് ഇപ്പോൾ എത്തിയിട്ടുണ്ട്.. അപ്പോൾ അതിനെക്കുറിച്ച് അത്രമാത്രം ആളുകൾ ഇന്ന് മനസ്സിലാക്കി എന്ന് വേണം നമ്മൾ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.. അപ്പോൾ നമുക്ക് എന്തായാലും പിസിഒഡി എന്താണെന്ന് പറയാം.. പിസിഒഡി എന്നുവച്ചാൽ സ്ത്രീകളുടെ അണ്ഡാശയത്തിൽ കാണുന്ന കുമിളകൾ പോലുള്ള സിസ്റ്റീനെയാണ് നമ്മൾ പിസിഒഡി എന്ന് പറയുന്നത്.. ഒരുപക്ഷേ ഇത് ഒന്നായിരിക്കാം അല്ലെങ്കിൽ ഒന്നിൽ കൂടുതൽ ആയിരിക്കാം ഒരുപാട് ആയിരിക്കാം അതുപോലെതന്നെ ഇത് 2 ഓവറിയിൽ കാണപ്പെടുന്ന ഒരു അവസ്ഥ ഉണ്ടായേക്കാം..