മുടി ചുരുണ്ടിരിക്കുക.. അതുപോലെ മുടി സോഫ്റ്റ് അല്ലാതെ ചകിരിനാര് പോലെ ഇരിക്കുക.. ഇതൊക്കെ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുകയും അതോടൊപ്പം തന്നെ മുടി നല്ല ആരോഗ്യത്തോടുകൂടി വളരാൻ സഹായിക്കുന്ന വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു കിടിലൻ ഹെയർ പാക്ക് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. അപ്പോൾ ഈ ഹെയർ പാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിനാവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക..
ഈ ഹെയർ പാക്ക് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് തേങ്ങ ആണ്.. ഒരു തേങ്ങയെടുത്ത് അതിൽ നിന്നും കുറച്ചു കഷണങ്ങളാക്കി മുറിക്കുക.. അല്ലെങ്കിൽ നിങ്ങൾക്ക് അത് ചിരവിയെടുക്കാം.. ഇതിൻറെ തേങ്ങാപ്പാലാണ് നമുക്ക് ആവശ്യം.. അദ്ദേഹം ശ്രദ്ധിക്കുക ഇതിന്റെ ഒന്നാം പാൽ മാത്രമേ എടുക്കാവൂ.. തേങ്ങാപ്പാൽ മുടി നല്ല സോഫ്റ്റ് ആവുന്നതിനും അതുപോലെ സ്മൂത്ത് ആകുന്നതിനും സഹായിക്കും.. ഇതിനുപകരം കടയിൽ നിന്ന് വാങ്ങിക്കുന്ന തേങ്ങാപ്പാൽ വേണമെങ്കിൽ ഉപയോഗിക്കാം.. പക്ഷേ അത് ഒരിക്കലും വീട്ടിലെ തേങ്ങാപ്പാലിന്റെ അത്ര ഗുണം നൽകില്ല.. ഇനി നമുക്ക് വേണ്ടത് നാരങ്ങാനീരാണ്.. നാരങ്ങ വേണ്ട എന്നുള്ളവർക്ക് അത് ഒഴിവാക്കാവുന്നതാണ്.. ഇനി നമുക്ക് അടുത്തതായി വേണ്ടത് രണ്ടു മൂന്നു പഴമാണ്.. ഇത് തയ്യാറാക്കിയ ശേഷം മുടിയിൽ ഇത് നല്ലതുപോലെ തേച്ചുപിടിപ്പിക്കണം..
തേങ്ങാപ്പാലിൽ വിറ്റാമിൻസ് അതുപോലെ മിനറൽസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.. ഇത് മുടി പൊട്ടിപ്പോകുന്നതും ഡ്രൈ ആകുന്നതും ചെറുക്കുകയും അതോടൊപ്പം തന്നെ മുടി സ്ട്രേറ്റ് ആയി ഇരിക്കുന്നതിനും സ്മൂത്തായി ഇരിക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു.. വാഴപ്പഴം മുടി നല്ല സോഫ്റ്റ് ആയി അതുപോലെ ഷൈനിങ് ആയി ഇരിക്കാൻ സഹായിക്കുന്നു.. ഇത് നല്ലപോലെ മുടിയിൽ അപ്ലൈ ചെയ്ത ശേഷം ഒരു മണിക്കൂർ വയ്ക്കുക.. അതിനുശേഷം നല്ല തണുത്ത വെള്ളത്തിൽ ഇത് കഴുകി കളയാം.. ഇത് കഴുകി കളയുന്നതിനായിട്ട് ഷാംപൂ ഉപയോഗിക്കേണ്ട ആവശ്യമില്ല.. ഇത് നിങ്ങൾ ആഴ്ചയിൽ രണ്ടുപ്രാവശ്യമെങ്കിലും ചെയ്യുക.. എങ്കിൽ നിങ്ങൾ ഉദ്ദേശിച്ച റിസൾട്ട് നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും..