തൈറോയ്ഡ്.. ഈ കാണുന്ന ചിത്രത്തിൽ തൊണ്ടയുടെ ബട്ടർഫ്ലൈ ഷെയ്പ്പിൽ ഇരിക്കുന്ന നമ്മുടെ തൈറോയ്ഡ് ഗ്രന്ഥി.. ഈ തൈറോയ്ഡ് ഗ്രന്ഥി നമ്മുടെ ബട്ടർഫ്ലൈ ഷേപ്പിൽ ഇരിക്കുന്നു എന്ന് മാത്രമല്ല ചിത്രശലഭങ്ങളെ പോലെ അവൻറെ ലക്ഷണങ്ങൾ ഇങ്ങനെ പാറിപ്പറന്ന് കിടക്കുകയാണ് നമ്മുടെ ശരീരത്തെ എല്ലാ ഭാഗത്തും.. പലഭാഗങ്ങളിലായി ചിലർക്ക് വെയിറ്റ് കൂടുകയോ.. കുറയുകയും ഉണ്ടാവാം.. ഹൈപ്പർ തൈറോയ്ഡിസം അല്ലെങ്കിൽ ഹൈപ്പോതൈറോയിഡിസം എന്നിങ്ങനെ രണ്ട് രീതിയിൽ ചിലർക്ക് ഭയങ്കരമായ ക്ഷീണം എന്നാൽ മറ്റു ചിലർക്ക് ഭയങ്കരമായ പടപടപ്പ്.. ചിലർക്ക് ദേഹമാസകലം ഉണ്ടാകുന്ന വേദനകൾ..
മുടികൊഴിച്ചിൽ ഇങ്ങനെ പലവിധത്തിലുള്ള പ്രശ്നങ്ങൾ കൊണ്ട് ചിത്രശലഭങ്ങളെ പോലെ പാറി പറന്നു നടക്കുകയാണ് ഈ തൈറോയ്ഡ് പ്രശ്നങ്ങളും ലക്ഷണങ്ങളും ഒക്കെ.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ തൈറോയ്ഡിന്റെ കാര്യം നമ്മളെ പലതരത്തിലുള്ള കൺഫ്യൂഷൻസ് ഉണ്ടാക്കാറുണ്ട്.. ഇതിൻറെ ടെസ്റ്റുകളെ പറ്റിയും ഈ ടെസ്റ്റുകളിലെ ആന്റിബോഡീസ് സാന്നിധ്യങ്ങളെ കുറിച്ചും.. അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ആളുകൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ട്.. ഈ തൈറോയ്ഡ് ഗ്ലാൻഡ് ഒരു ടെസ്റ്റിലും ഒരു വേരിയേഷൻസ് കാണിക്കാതിരുന്നിട്ട് അത് വലിയ മുഴകൾ ആയിട്ട് ബ്ലഡ് ടെസ്റ്റ് എല്ലാം നോർമൽ ആയിരുന്നു ഡോക്ടർ എന്നുപറഞ്ഞ് നടക്കുന്ന ആളുകളുണ്ട്..
ഈ കഴിഞ്ഞ ദിവസം ഒരു ഉമ്മ അവരുടെ തൈറോയ്ഡ് ഗ്ലാൻഡ് നല്ലോണം വീങ്ങി ഇരിപ്പുണ്ട്.. എന്നിട്ട് ഇത് നെഞ്ചിന്റെ ഭാഗത്തേക്ക് കൂടി ഇറങ്ങിയിട്ടുണ്ട്.. അതിൻറെ ഭാഗമായിട്ട് ഭയങ്കര ചുമയും ശ്വാസംമുട്ടലും.. നെഞ്ചുവേദനയും ഒക്കെ ആയിട്ടാണ് എൻറെ അടുത്തേക്ക് വന്നത്.. തൈറോയ്ഡിന്റെ ഭാഗം ശ്വാസകോശത്തെ കംപ്രസ് ചെയ്തു വച്ചിരിക്കുകയാണ്.. അതായത് ഇത് തുടങ്ങിയിട്ട് വർഷങ്ങൾ ആയിട്ടുണ്ടാവും.. അവർ ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ നോർമലാണ് എന്ന് കണ്ടു.. എന്നാൽ അതിൻറെ മരുന്നുകൾ കഴിക്കാനോ ഫർധർ ടെസ്റ്റുകൾ ചെയ്യാനും പോയില്ല.. ചിലപ്പോൾ ഭക്ഷണം കാര്യങ്ങൾ ക്രമീകരിച്ചു ജീവിതരീതികൾ ക്രമീകരിച്ചു എന്നൊക്കെ പറഞ്ഞ് അവസാനം അത് കാൻസർ സ്റ്റേജിലേക്ക് മാറി അത് തിരിച്ചെടുക്കാൻ കഴിയാത്ത വിധം വലിയ ഒരു നഷ്ടം സംഭവിക്കുകയും ചെയ്തു.. അതുകൊണ്ടുതന്നെ ഇത്തരം അവസ്ഥകളെക്കുറിച്ച് എല്ലാവരും മുൻപേ തന്നെ അറിഞ്ഞിരിക്കണം എന്നുള്ളത് കൊണ്ടാണ് ഇത്തരം ഒരു വീഡിയോ ചെയ്യുന്നത്..