മലയാളികൾ ഇന്ന് പുറത്തു പറയാൻ മടിക്കുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് ലൈംഗിക രോഗങ്ങൾ.. അത് രോഗികൾക്ക് മാത്രമല്ല ഡോക്ടർമാർക്ക് പോലും അതിനെക്കുറിച്ച് ഡിസ്കസ് ചെയ്യാനും വീഡിയോ ചെയ്യാനും ഒക്കെ അതിനെക്കുറിച്ച് സംസാരിക്കാനും ഒരു ചമ്മൽ തന്നെയാണ്.. എന്നാൽ മലയാളികൾ ആരും അറിയാതെ ഇതിനെ പലതരത്തിലുള്ള അശാസ്ത്രീയമായ മാർഗ്ഗങ്ങൾ തേടുകയും അവരുടെ പണവും ആരോഗ്യവും ഒക്കെ നഷ്ടപ്പെടുന്ന അത് അവരുടെ ആരോഗ്യപ്രശ്നങ്ങളിലേക്ക് ജീവിതം തന്നെ നശിക്കുന്ന ഒരു രീതിയിലേക്ക് ഒക്കെ എത്തിപ്പെടാറുണ്ട്.. അതായത് ഇത്തരം പ്രശ്നങ്ങൾ ഉദ്ധാരണക്കുറവ്.. ലൈംഗികശേഷി കുറവ്..
ശീക്രസ്കലനം തുടങ്ങിയ പ്രശ്നങ്ങൾ ഒക്കെ നമ്മൾ അതിനെ എങ്ങനെയാണ് കണ്ടുപിടിക്കേണ്ടത്.. അതിന് എങ്ങനെയാണ് ട്രീറ്റ്മെൻറ് എടുക്കേണ്ടത്.. ഇതിന് അത്യാവശ്യം ചെയ്യേണ്ട ടെസ്റ്റുകൾ എന്തെല്ലാമാണ്.. ഇതൊക്കെ നമുക്ക് ഇന്ന് ഡിസ്കസ് ചെയ്യാം.. നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് പറയും പോലെ ഉദ്ധാരണക്കുറവും അതുപോലെ ലൈംഗികശേഷി കുറവും അതിന്റെ ഒപ്പം കാണുന്ന ഒന്നാണ് ശീക്രസ്കലനം ഒക്കെ.. പലപ്പോഴും ഇത് പലതരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ടുവരാം..
ഇപ്പോൾ കോവിഡിന് ശേഷം വന്ധ്യത എന്ന അസുഖം ഉണ്ടാകുമോ എന്ന് പലർക്കും സംശയമുണ്ട്.. ലൈംഗികശേഷി കുറവ് കൊണ്ടും ക്ഷീണം കൊണ്ടും ഒക്കെ ഇങ്ങനെ ഉണ്ടാകാം.. അത് ചിലപ്പോൾ ഫംഗ്ഷണൽ ആയിട്ടുള്ള പ്രശ്നങ്ങൾ ആയിരിക്കാം.. അതുപോലെ ഹോർമോണൽ പ്രോബ്ലംസ് ഉണ്ടാവാം.. ഹോർമോണൽ വേരിയേഷൻസ് അപ്പോൾ നമ്മൾ ഹോർമോണൽ ടെസ്റ്റ് ചെയ്യണം.. ഹോർമോണിന്റെ അളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്തു നോക്കണം.. അതുപോലെ ലിംഗത്തിലേക്കുള്ള ബ്ലഡ് ഫംഗ്ഷൻ പ്രോപ്പർ ആവാത്തത് കൊണ്ടുള്ള പല അസുഖങ്ങൾക്കൊണ്ടും അങ്ങനെ വരാം.. ഡയബറ്റിസ് ഒരു വലിയ ഉദാഹരണമാണ്.. പ്രമേഹമുള്ള ആളുകൾക്ക് രക്തക്കുഴലുകൾ ചുരുക്കം ഉണ്ടാവുന്നത് കൊണ്ട് തന്നെ അതിലേക്കുള്ള രക്തയോട്ടം കറക്റ്റ് ആവാതെ പോകും..