ഒരു ഐസ്ക്രീം കഴിച്ചാൽ.. മഴ നനഞ്ഞാൽ അല്ലെങ്കിൽ തണുത്ത എന്തെങ്കിലും കഴിച്ചാൽ പെട്ടെന്ന് ടോൺസിലൈറ്റിസ് അല്ലെങ്കിൽ ടോൺസിൽ അണുബാധ വരികയും ചെയ്യുന്ന ആളുകൾ ഒരുപാട് ഉണ്ട്.. കുട്ടികളിലും അതുപോലെതന്നെ മുതിർന്ന ആളുകളിലും ഈ പ്രശ്നങ്ങൾ ഒരുപോലെ കാണാറുണ്ട്.. ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ടോൻസിലേറ്റ് വരുന്ന ആളുകളിൽ ശാസ്ത്രക്രിയ ചെയ്ത് ഈ ടോൺസിൽ നീക്കം ചെയ്യാറുണ്ട്.. അതുപോലെ എന്തെങ്കിലും ജലദോഷം വരിക അല്ലെങ്കിൽ പനി വരിക ഇത്തരം പ്രശ്നങ്ങളുടെ കൂടെ തന്നെ കാണുന്ന ഒരു പ്രശ്നമാണ് ഈ ടോൺസ്ലൈറ്റിസ്.. അപ്പോൾ ഇത് ഇടയ്ക്കിടയ്ക്ക് വരാനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമാണ്..
അത് പരിഹരിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണ് എന്നുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. നമ്മുടെ തൊണ്ടയിലെ കാണുന്ന ചെറിയ ഗ്രന്ഥികളാണ് ടോൺസിൽസ്.. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയിൽ പ്രധാനമായിട്ടും പങ്കുവഹിക്കുന്ന അവയവങ്ങളാണ് അല്ലെങ്കിൽ ഗ്രന്ഥികളാണ് ഈ ടോൺസിൽസ് എന്ന് പറയുന്നത്.. ഈ ടോൺസിൽസ് നമ്മുടെ അന്നനാളത്തിൽ നിന്ന് അല്ലെങ്കിൽ ശ്വാസകോശത്തിൽ നിന്ന് അതുമല്ലെങ്കിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന്..
അന്തരീക്ഷത്തിൽനിന്ന് ഒക്കെ എന്തെങ്കിലും അണുബാധകൾ നമ്മുടെ ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ അതിനെ ആദ്യം ചെറുത്ത് തോൽപ്പിക്കാൻ ശ്രമിക്കുന്നത് നമ്മുടെ ടോൺസിലുകളാണ്..പക്ഷേ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുമ്പോൾ ശരീരത്തിലേക്ക് കൂടുതൽ രോഗാണുക്കൾ വരുമ്പോൾ ടോൺസിൽസ് അത് ബാധിക്കും.. അങ്ങനെ ടോൺസിലുകൾക്ക് ഇൻഫെക്ഷൻ വരുന്നതാണ് ടോൺസിൽ ഇൻഫെക്ഷൻ എന്ന് പറയുന്നത്.. ഈ സമയത്ത് ടോൺസിൽസ് നല്ല പോലെ ചുവന്നിരിക്കും.. ഇനി ടോൺസിലൈറ്റിസ് അഥവാ ടോൺസിലുകൾക്ക് അണുബാധ വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.. ചില ആളുകളിൽ വളരെ പെട്ടെന്ന് തന്നെ ടോൺസിലൈറ്റിസ് വരാം..