സാധാരണയായി മുഖത്തുള്ള കറുത്ത പാടുകളും പിഗ്മെന്റേഷനും ഒക്കെ മാറുന്നതിനും.. മുഖം നല്ലപോലെ ബ്രൈറ്റ് ആയി ഇരിക്കുന്നതിനും വേണ്ടി നമ്മളിൽ പലരും ബ്ലീച്ച് ചെയ്യാറുണ്ട്.. കെമിക്കൽ ബ്ലീച്ചുകളുടെ പ്രധാന ദോഷങ്ങൾ എന്തൊക്കെയാണ് എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം.. അപ്പോൾ ഇന്ന് നമുക്ക് കെമിക്കൽ ബ്ലീച്ചിന് പകരം ആയിട്ട് നാച്ചുറൽ ബ്ലീച്ച് അതും ഉരുളക്കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് ഒരു നാച്ചുറൽ ബ്ലീച്ച് എങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം.. ഇതിനു മുൻപ് രണ്ട് നാച്ചുറൽ ബ്ലീച്ചുകൾ നമ്മൾ പരിചയപ്പെടുത്തിയിട്ടുണ്ട്.. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്.. ഇതിനാവശ്യമായ വസ്തുക്കൾ എന്തൊക്കെയാണ് വേണ്ടത് എന്ന്.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാമെന്നും നമുക്ക് നോക്കാം.. എല്ലാവരും വീഡിയോ ഫുള്ളായി കാണാൻ ശ്രമിക്കുക..
ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു ഉരുളക്കിഴങ്ങ് ആണ്.. ഇത് നല്ലപോലെ വൃത്തിയായി കഴുകി തൊലി കളഞ്ഞ് നല്ലപോലെ ഗ്രേറ്റ് ചെയ്ത് എടുക്കണം.. എന്നിട്ട് ഇതിൻറെ നീര് നല്ലപോലെ എടുക്കണം.. ഇനി നമുക്ക് വേണ്ടത് ഒരു ടീസ്പൂൺ മുൾത്താണി മെട്ടിയാണ്.. അതിനുശേഷം വേണ്ടത് നാരങ്ങാ എസ്സെൻഷ്യൽ ഓയിലാണ്.. എസെൻഷ്യൽ ഓയിൽ നിങ്ങളുടെ കൈയ്യിൽ ഇല്ലെങ്കിൽ നാരങ്ങാനീര് ചേർത്തിയാൽ മതിയാവും.. ഇത് നാരങ്ങാനീര് ചേർക്കുന്നതിലും ഒരുപാട് ഗുണമാണ് എസെൻഷ്യൽ ഓയിൽ ചേർക്കുമ്പോൾ.. ഇത് തയ്യാറാക്കിയശേഷം ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം..
ഇത് ഉപയോഗിക്കുന്നതിനു മുൻപ് മുഖം നല്ല വൃത്തിയായി കഴുകണം.. അതിനുശേഷം തയ്യാറാക്കിയ ബ്ലീച്ച് മുഖത്ത് നല്ലപോലെ അപ്ലൈ ചെയ്യണം.. ഇത് സ്കിൻ മോസ്റ്റ്ചറേസിംഗ് ആയിരിക്കാൻ സഹായിക്കും.. മുൾട്ടാനി മെട്ടി മുഖത്ത് ഉണ്ടാകുന്ന ഡെഡ് സ്കിൻ റിമൂവ് ചെയ്യാൻ സഹായിക്കുന്നു.. എസെൻഷ്യൽ ഓയിൽ സ്കിന്നിലെ ഓയിൽ പ്രൊഡക്ഷൻ കുറയ്ക്കാൻ സഹായിക്കും.. അതുപോലെതന്നെ സ്കിൻ നല്ല സോഫ്റ്റ് ആയും സ്മൂത്തായി ഇരിക്കാൻ സഹായിക്കുന്നു.. ഇതിന് നന്നായി ഉണങ്ങുന്നതിന് അനുവദിക്കൂ.. അതിനുശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.. ഒരാഴ്ചയിൽ മൂന്ന് പ്രാവശ്യം എങ്കിലും ഇത് ഉപയോഗിക്കാം.. എങ്കിൽ നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ ലഭിക്കും..