മുഖത്തെ അഴുക്കെല്ലാം പോയി മുഖം നല്ല ക്ലീൻ ആവാൻ സഹായിക്കുന്ന ഒരു കിടിലൻ ഫേസ് വാഷ്.. വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു നാച്ചുറൽ ഫേസ് വാഷ്..

നമ്മൾ നമ്മളുടെ മുഖചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുന്നതിനായി പലതരത്തിൽ ഉള്ള ഓയിലുകളും ക്രീമുകളും വാങ്ങി ഉപയോഗിക്കാറുണ്ട്.. അവയൊക്കെ വാങ്ങുമ്പോൾ അല്ലെങ്കിൽ വീട്ടിൽ തയ്യാറാക്കുമ്പോൾ അതിൻറെ ഗുണമേന്മ ഉറപ്പുവരുത്താറുണ്ട്.. എന്നാൽ നമ്മൾ ഗുണമേന്മയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഫേസ് വാഷിന്റെ ഗുണമേന്മയ്ക്ക് അധികം പ്രാധാന്യം കൊടുക്കാറില്ല.. നമ്മൾ ഉപയോഗിക്കുന്ന ഫേസ് വാഷ് നമ്മുടെ മുഖത്തെ അഴുക്ക് അതുപോലെ പൊടിയുമൊക്കെ ശരിയായി ക്ലീൻ ചെയ്യാൻ കഴിവില്ലാത്ത ഒന്നാണ് എന്നുണ്ടെങ്കിൽ എത്ര നല്ല ക്രീമുകളും ഓയിലുകളും ഉപയോഗിച്ചാലും അതിൻറെ യഥാർത്ഥ ഗുണമൊന്നും നമ്മുടെ മുഖത്തിന് കിട്ടില്ല..

അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് നമ്മുടെ മുഖത്തെ എല്ലാ തരം അഴുക്കുകളും മാറ്റി മുഖം നല്ല ക്ലീനായി ഇരിക്കുന്നതിനും ബ്രൈറ്റ് ആയി ഇരിക്കുന്നതിനും സഹായിക്കുന്ന ഒരു ഫേസ് വാഷ് പൗഡർ എങ്ങനെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാം എന്നതിനെക്കുറിച്ചാണ്.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇതിനാവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്നും.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. ഇത് തയ്യാറാക്കുന്നത് പോലെ വളരെ പ്രധാനപ്പെട്ടത് തന്നെയാണ് ഉപയോഗിക്കേണ്ട വിധവും.. അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. ഇത് തയ്യാറാക്കുന്നതിനു മുൻപായി ആദ്യം തന്നെ അടച്ച് സൂക്ഷിക്കാൻ കഴിവുള്ള ഒരു ചെറിയ പാത്രം എടുക്കുക..

ഇതുണ്ടാക്കുമ്പോൾ കുറച്ച് കൂടുതൽ ഉണ്ടാക്കിയാൽ ഉണ്ടാക്കിയെടുത്തുവെക്കാനും കഴിയുന്നതാണ്.. തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് രണ്ട് ടീസ്പൂൺ കടലമാവാണ്.. കടലമാവ് സ്കിന്നിന് പറ്റാത്ത ആളുകൾ ചെറുപയർ പൊടിച്ചത് ഉപയോഗിക്കാം.. അതിനുശേഷം നമുക്ക് വേണ്ടത് ഒരു ടീസ്പൂൺ മുൾട്ടാണി മെറ്റിയാണ്.. അതുപോലെ രണ്ട് ടീസ്പൂൺ അരിപ്പൊടി.. അതിനുശേഷം രണ്ട് ടീസ്പൂൺ ഗോതമ്പ് പൊടി.. അതിനുശേഷം രണ്ട് ടീസ്പൂൺ മസ്ദൂർ ദാൽ പൊടിച്ചത് കൂടെ ആവശ്യമാണ്.. മസ്ദൂർ ദാൽ എന്ന് പറയുന്നത് ചുവന്ന പരിപ്പാണ്.. നല്ലപോലെ മിക്സ് ചെയ്തശേഷം ഇത് അടച്ച് സൂക്ഷിക്കാവുന്നതാണ്.. ഇതെങ്ങനെയാണ് ഇനി തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം..

Leave a Reply

Your email address will not be published. Required fields are marked *