നവജാത ശിശുക്കൾക്ക് ഉണ്ടാകുന്ന ഹൃദ്രോഗങ്ങളും അതിൻറെ പ്രധാന ലക്ഷണങ്ങളും.. എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട പ്രധാന ഇൻഫർമേഷൻ..

നവജാത ശിശുക്കളിൽ ജന്മനാൽ കണ്ടുവരുന്ന ഹൃദ്രോഗങ്ങൾ.. ചിലത് വളരെ ഗുരുതരമാണ്.. അത് അവരിലെ പ്രധാനമായ മരണകാരണം കൂടിയാണ്.. ഇത് നമുക്ക് എങ്ങനെ നേരത്തെ കണ്ടുപിടിക്കാം.. നേരത്തെ കണ്ടുപിടിച്ച ചികിത്സിക്കുകയാണെങ്കിൽ ഇവരിൽ ഉണ്ടാകുന്ന മരണ നിരക്ക് നമുക്ക് കുറയ്ക്കാൻ സാധിക്കും.. അപ്പോൾ അതിനെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. ഇതിൽ സാധാരണ കുഞ്ഞുങ്ങളുമായി വരുന്ന സമയത്ത് അവരുടെ മാതാപിതാക്കൾ നമ്മളോട് ചോദിക്കാറുണ്ട് ഡോക്ടറെ ഇത് നേരത്തെ കണ്ടുപിടിക്കാൻ പറ്റില്ലായിരുന്നു എന്ന്.. തീർച്ചയായിട്ടും സാധിക്കും. കാരണം ഒരു നല്ല ശതമാനം അസുഖങ്ങളും ഗുരുതരമായ ഹാർട്ട് പ്രോബ്ലംസ് നമുക്ക് ഗർഭാവസ്ഥയിൽ തന്നെ തിരിച്ചറിയുവാൻ സാധിക്കും.. അത് ഫീട്ടിലക്കോ കാർഡിയോഗ്രഫി എന്ന ടെസ്റ്റിലൂടെ സാധിക്കും..

നമ്മൾ ഏകദേശം ഒരു 18 ആഴ്ചയ്ക്ക് 20 ആഴ്ച ഇടയിലാണ് ഇത് ചെയ്യുക.. എല്ലാവരിലും ചെയ്യേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല.. ഹൈ റിസ്ക് ആയിട്ടുള്ള ഒരു ഗ്രൂപ്പുകളിലാണ് ഇത് ചെയ്യാറുള്ളത്.. അതായത് അമ്മയ്ക്ക് പ്രഗ്നൻസിക്ക് മുൻപ് തന്നെ ഡയബറ്റിക് പ്രശ്നങ്ങളുണ്ടെങ്കിൽ.. അമ്മ ചില മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ.. അല്ലെങ്കിൽ ഫാമിലിയിൽ ആർക്കെങ്കിലും ഹാർട്ട് ഡിസീസസ് ഉണ്ടെങ്കിൽ.. ജന്മനാൽ കൂടെപ്പിറപ്പുകൾക്കോ അല്ലെങ്കിൽ അച്ഛനും അമ്മയ്ക്കും ഹാർട്ട് ഡിസീസ് ഉണ്ടെങ്കിൽ തീർച്ചയായും അവരെ ഈ ടെസ്റ്റ് ചെയ്യാൻ വിധേയരാക്കണം.. ഇതറിയാതെ പോയാൽ പ്രസവിച്ചു കഴിഞ്ഞ് ഒന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ കുഞ്ഞുങ്ങളിൽ അപായ സൂചനകൾ കാണിക്കാറുണ്ട്..

എന്തൊക്കെയാണ് ഇവരിൽ കാണുന്ന അപായ സൂചനകൾ.. എന്ത് കണ്ടാൽ ആണ് ഇവരിൽ സീരിയസ് ആയിട്ടുള്ള അസുഖങ്ങൾ ഉണ്ട് എന്ന് കരുതേണ്ടത്.. ഇപ്പോൾ ഹാർട്ട് ഭാഗത്തിൽ നോക്കുകയാണെങ്കിൽ കുഞ്ഞുങ്ങൾ ജനിച്ചുകഴിഞ്ഞ് കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും കൈയ്ക്കും കാലുകൾക്കും ഉണ്ടാകുന്ന ഇരുണ്ട നീലനിറം അത് മായാതെ നിൽക്കുകയും അതുപോലെ ഓക്സിജൻ അളവ് 94 ശതമാനത്തിൽ താഴെ ആവുകയാണെങ്കിൽ അവർക്ക് ഒരു സീരിയസ് ആയിട്ടുള്ള ഹാർട്ട് ഡിസീസസ് ഉണ്ടാവാം എന്നാണ് ഉദ്ദേശിക്കുന്നത്.. മറ്റ് അപായ ലക്ഷണങ്ങൾ എന്നു പറയുന്നത് കുഞ്ഞിന് പാല് കുടിക്കാനുള്ള ബുദ്ധിമുട്ടുകൾ..