ദാമ്പത്യ ജീവിതവും മൊബൈൽ ഫോണിൻറെ ഉപയോഗങ്ങളും.. അവിഹിതബന്ധം ഉണ്ട് എന്നതിൻറെ പ്രധാന ലക്ഷണങ്ങൾ.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് ദാമ്പത്യജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് മൊബൈൽ ഫോൺ ഉപയോഗം എന്ന് പറയുന്നത്.. കൂടുതലും അത് സ്മാർട്ട് ഫോണുകൾ ആയതിനുശേഷം.. ഒരുപാട് ഫാമിലി ഇഷ്യൂസ് മൊബൈൽ ഫോൺ കൊണ്ടുമാത്രം ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളാണ്.. ഇത് പലപ്പോഴും ഇത്രയും ഗുരുതരം ആകാനുള്ള കാരണം എന്നു പറയുന്നത് ഇത് തുടക്കത്തിൽ തന്നെ പ്രശ്നം തിരിച്ചറിയുന്നില്ല എന്നുള്ളതാണ്.. ഇത് ആദ്യ സ്റ്റേജിൽ തന്നെ തിരിച്ചറിയുകയാണെങ്കിൽ ഭാര്യക്കും ഭർത്താവിനും ഇതു മുൻപോട്ട് കൊണ്ടുപോയെന്ന് തീരുമാനിക്കാം.. ചിലപ്പോൾ 10 15 വർഷങ്ങൾ കഴിഞ്ഞ് തിരിച്ചറിയുന്ന ആളുകളുണ്ട്.. അപ്പോൾ അങ്ങനെ ചില നെഗറ്റീവ് കാര്യങ്ങൾ സംഭവിക്കുന്നുണ്ടെങ്കിൽ അതിന് നേരത്തെ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന ചില ടിപ്സുകളാണ് പറയാൻ ഉദ്ദേശിക്കുന്നത്..

ഇതിൽ പ്രധാനപ്പെട്ടത് നമ്മുടെ പങ്കാളിയുടെ മൊബൈൽ ഫോൺ വീട്ടിലെത്തിയാലും സൈലന്റ് മൂഡിലാണ് നിൽക്കുന്നത് എങ്കിൽ അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.. അങ്ങനെ പല കേസുകളിലും പറഞ്ഞിട്ടുണ്ട്.. മിക്കവാറും എല്ലാവരുടെയും ഫോൺ ലോക്ക് ആയിരിക്കും.. ലോക്ക് ആക്കുന്നത് കുട്ടികളിൽ നിന്ന് മാറ്റിവയ്ക്കാനും ഒക്കെ ആയിരിക്കും.. മറ്റൊരു കാര്യം ലോക്ക് ഫോണിൽ വയ്ക്കുന്നത് പങ്കാളികൾക്ക് പരസ്പരം അറിയുമോ എന്നുള്ളതാണ്.. അതിനേക്കാൾ ഉപരി ഇത് വീട്ടിലെത്തിയാലും സൈലൻറ് ആണോ..

അപ്പോൾ നമ്മൾ ചിന്തിക്കേണ്ടത് മൊബൈൽ ഫോണിന് റിങ്ടോൺ എന്തിനാണ്.. അല്ലെങ്കിൽ ഫോണിന് റിംഗ് എന്തിന്.. ഫോണിൽ റിങ്ടോൺ എന്ന് പറയുന്നത് നമ്മുടെ അലർട്ട് ആക്കാൻ വേണ്ടിയാണ്.. വീട്ടിലെത്തിയാലും ഫോൺ സൈലൻറ് ആണെങ്കിൽ എന്നെ ആരോ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നത് മറ്റുള്ളവർ അറിയേണ്ട എന്നാണ്.. ചില സമയങ്ങളിൽ നമ്മൾ ഫോൺ സൈലൻറ് ആക്കി വയ്ക്കും കാരണം കൊച്ചു കുട്ടികൾ ഉറങ്ങുന്ന സമയത്ത്.. അതല്ലാതെ വീട്ടിൽ എത്തിയാലും മൊബൈൽ ഫോൺ സൈലന്റ് ആണ്.. ഇനി ആരെങ്കിലും വിളിച്ചാലും അറിയുന്നില്ല..