അലർജി മൂലമുള്ള അസ്വസ്ഥതകൾക്കായി മരുന്നു കഴിക്കേണ്ടിവരുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലായി വരികയാണ്.. എന്താണ് ഇതിന് കാരണം.. എന്താണ് അലർജി.. എന്തുകൊണ്ടാണ് അലർജി ഉണ്ടാവുന്നത്.. എന്തൊക്കെയാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണകൾ ഉണ്ടായാൽ മാത്രമേ അലർജി മൂലമുള്ള അസ്വസ്ഥതകളിൽ നിന്നും അവയ്ക്കായി കഴിക്കുന്ന മരുന്നുകളിൽ നിന്നും മോചനം നേടാൻ ആവു.. എന്താണ് അലർജി എന്ന് നമുക്ക് നോക്കാം.. അലർജി എന്നാൽ ഇമ്മ്യൂൺ സിസ്റ്റം അതായത് നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ അമിതമാകുന്നു എന്നാണ്..
അതായത് ചില വസ്തുക്കളോട് ഇമ്മ്യൂൺ സിസ്റ്റം ഹൈപ്പർ സെൻസിറ്റീവ് ആകുന്നു. അത് ഏത് ഭാഗത്തെയാണ് ബാധിക്കുന്നത് എന്നതിനനുസരിച്ച് സ്കിന്നിനെ ബാധിക്കുന്നതാണെങ്കിൽ ചൊറിച്ചിൽ ചുവപ്പ് നിറം തുടങ്ങിയ അസ്വസ്ഥതകൾ ആയിരിക്കും വരുന്നത്.. റെസ്പിറേറ്ററി അലർജിയാണ് വേറൊരു തരം.. അതിൽ തുമ്മൽ അതുപോലെ മൂക്കിൽ നിന്ന് വെള്ളം വരുക.. കണ്ണിനെ ബാധിച്ചാൽ കണ്ണിൽ നിന്ന് വെള്ളം വരുക.. അതുപോലെ ചിലർക്ക് ആസ്മ അതായത് ശ്വാസംമുട്ടൽ ആയിട്ടായിരിക്കും വരിക..
അതുപോലെ അലർജിയുടെ തന്നെ വേറൊരു രീതി ആയിട്ട് വരുമ്പോഴാണ് അത് ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് ആയി മാറുന്നത്.. അങ്ങനെ ഉണ്ടാവുമ്പോൾ അത് ഏത് അവയവത്തെ വേണമെങ്കിലും ബാധിക്കാവുന്നതാണ്.. എങ്ങനെയാണ് അലർജി ഉണ്ടാവുന്നത് എന്ന് നോക്കുമ്പോൾ അവിടെ ഒരു ആൻറിജൻ ആയിരിക്കും ഒരു അലർജന്റെ ആയിട്ട് വർക്ക് ചെയ്യുന്നത്.. ഒരു ഉദാഹരണമായി നമുക്ക് ഒരു ഭക്ഷണത്തോട് അലർജി ഉണ്ടെങ്കിൽ അത് കഴിക്കുമ്പോൾ അതിനകത്തുള്ള പ്രോട്ടീൻ ആവാം.. അതുപോലെ വായുവിൽ നിന്ന് ഉള്ളതാണെങ്കിൽ അത് പൊല്യൂഷൻ ആയിട്ട് വരാം..