ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് നമ്മുടെ മുടി വളരാൻ അല്ലെങ്കിൽ മുടികൊഴിച്ചിൽ ഇന്ന് യുവതികളിലും യുവാക്കളിലും ഒരു വലിയ പ്രശ്നമാണ്.. പല ആളുകളും മാർക്കറ്റിൽ കാണുന്ന പല എണ്ണങ്ങളും വാങ്ങി ഉപയോഗിക്കുന്നു.. പല പല മരുന്നുകളും ഉപയോഗിക്കുന്നു.. പക്ഷേ ഒരു പരിഹാരവും ലഭിക്കുന്നില്ല.. പല വിലയേറിയ ട്രീറ്റ്മെന്റുകളും എടുക്കുന്നു.. എന്നിട്ടും മുടികൊഴിച്ചിലിന് ഒരു പരിഹാരമാർഗ്ഗം കണ്ടെത്താൻ കഴിയുന്നില്ല എന്നൊക്കെ പല രോഗികളും പറയാറുള്ള കാര്യമാണ്..
അപ്പോൾ മുടികൊഴിച്ചിൽ ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ടത് ചില ഭക്ഷണങ്ങൾ അതുപോലെ വൈറ്റമിനുകൾ മിനറലുകൾ കുറവ് കാരണം പലപ്പോഴും ഹെയർ ഫാൽ ഉണ്ടാകാറുണ്ട് അല്ലെങ്കിൽ മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്.. അപ്പോൾ എന്തൊക്കെയാണ് അതിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്നാണ് ഇന്നത്തെ വീഡിയോയിൽ സംസാരിക്കാൻ പോകുന്നത്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ ഡി എന്ന് പറയുന്നത്.. നമുക്കെല്ലാവർക്കും അറിയാം സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന ഒന്നാണ് വൈറ്റമിൻ ഡീ.. നമ്മുടെ എല്ലുകൾക്ക് പല്ലുകൾക്ക് അതുപോലെ നമ്മുടെ വളർച്ചയ്ക്ക് ഒക്കെ വളരെ സഹായിക്കുന്ന ഒന്നാണ് വൈറ്റമിൻ ഡി എന്നു പറയുന്നത്..
പല വെയിലത്തും പുറത്തിറങ്ങാത്ത ആളുകൾക്ക് ആണ് വൈറ്റമിൻ ഡി ഡെഫിഷ്യൻസി കാണുന്നത്.. പ്രത്യേകിച്ച് പ്രവാസി ലോകത്തുള്ള ആളുകൾ സ്ഥിരമായി വൈറ്റമിൻ ഡി സപ്ലിമെൻറ്സ് കഴിക്കുന്ന ആളുകളാണ്.. അതുപോലെ വൈറ്റമിൻ ഡി കുറവുള്ള ആളുകൾ ഉണ്ടാവും.. അപ്പോൾ ഇന്ന് നമ്മുടെ നാട്ടിലെ പല ആളുകളെയും പരിശോധിച്ചു നോക്കുമ്പോഴാണ് ഇത് വളരെയധികം കുറവായിട്ട് കാണാറുണ്ട്.. മുടികൊഴിച്ചലിന് ഒരുപാട് എണ്ണകൾ വാങ്ങി തേച്ചത് കൊണ്ടോ.. അല്ലെങ്കിൽ ചില മരുന്നുകൾ ഉപയോഗിച്ചത് കൊണ്ടോ ചിലപ്പോൾ ഫലം ലഭിക്കണം എന്നില്ല.. വൈറ്റമിൻ ഡി ഡെഫിഷ്യൻസി ഉണ്ടെങ്കിൽ അത് കറക്റ്റ് ചെയ്യാൻ അതിനനുസരിച്ചുള്ള ഭക്ഷണക്രമങ്ങൾ പാൽ മുട്ട പോലുള്ള ഭക്ഷണങ്ങൾ ദിവസവും ഉൾപ്പെടുത്തണം..