ഫൈബ്രോയ്ഡുകൾ വരാനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാം.. ഇവയുടെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ഇത് വരാതിരിക്കാൻ ആയിട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ..

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് സ്ത്രീകളിൽ വളരെ സാധാരണയായി കാണുന്ന ഗർഭപാത്രത്തിലെ മുഴകൾ അഥവാ ഫൈബ്രോയ്ഡ് എന്നിവയെ കുറിച്ചാണ്.. ഇവ യഥാർത്ഥത്തിൽ എന്താണ്.. ഇവയ്ക്ക് ശരിയായ കാരണങ്ങൾ എന്തൊക്കെയാണ്.. എന്തൊക്കെയാണ് ഇവയുടെ രോഗലക്ഷണങ്ങൾ.. ഇവ ക്യാൻസർ ആയി മാറാൻ സാധ്യത ഉണ്ടോ.. അതുപോലെ എല്ലാം മുഴകൾക്കും ഓപ്പറേഷൻ ആവശ്യമാണോ ഈ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്..

എന്താണ് യഥാർത്ഥത്തിൽ ഗർഭപാത്രത്തിലെ മുഴകൾ.. 20 മുതൽ 50 ശതമാനം സ്ത്രീകളിലും ഗർഭപാത്രത്തിലെ മുഴകൾ കണ്ടുവരാം അതായത് അഞ്ചിൽ ഒരു സ്ത്രീയ്ക്ക് ഗർഭപാത്രത്തിൽ മുഴകൾ ഉണ്ടാകാം.. എന്താണ് ഇവയ്ക്ക് കാരണം.. ശരീരത്തിൽ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ കൂടുതൽ ആയിട്ടുള്ള പ്രവർത്തനമാണ് ഗർഭപാത്രത്തിൽ മുഴകളായി രൂപപ്പെടാനുള്ള കാരണം.. ഭൂരിഭാഗം സ്ത്രീകൾക്കും ഇതിന് പ്രത്യേകിച്ച് ഒരു കാരണം ചൂണ്ടിക്കാണിക്കാൻ ആവില്ല.. എന്നാൽ ചില പ്രത്യേക വിഭാഗം സ്ത്രീകളിൽ അതായത് അമിതമായി വണ്ണമുള്ള ആളുകൾ അതുപോലെ വളരെ നേരത്തെ ആർത്തവം തുടങ്ങിയ ആളുകൾ..

വളരെ വൈകിയ പ്രായത്തിൽ ആർത്തവം പൂർണ്ണമായും നിന്ന ആളുകൾ.. കുട്ടികൾ ഉണ്ടാവാൻ ബുദ്ധിമുട്ടു ഉണ്ടായിട്ടുള്ള ആളുകൾ.. അമിതമായി മാംസാഹനങ്ങൾ കഴിക്കുന്ന ആളുകൾ.. ഈ വിഭാഗം ജനങ്ങളിൽ ഫൈബ്രോയിഡുകൾ കൂടുതലായി കാണപ്പെടാറുണ്ട്.. ഇവയുടെ രോഗലക്ഷണങ്ങൾ എന്തെല്ലാം.. മിക്കവാറും സ്ത്രീകളിൽ വേറെ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾക്ക് സ്കാൻ ചെയ്യുമ്പോഴാണ് ഗർഭപാത്രത്തിൽ ഉണ്ടാവുന്ന മുഴകൾ കണ്ടുപിടിക്കപ്പെടുന്നത്.. ഇവ സാധാരണയായി രോഗ ലക്ഷണങ്ങൾ ഒന്നും ഉണ്ടാക്കാറില്ല.. മിക്കവാറും ഇവ ചെറുതും ആയിരിക്കും.. എന്നാൽ ചില സ്ത്രീകളിൽ ഗർഭപാത്രം മുഴകൾ അതിൻറെ തായ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്..