ലിവർ രോഗങ്ങൾ ഇന്ന് വളരെയധികം കൂടിവരുന്ന ഒരു സാഹചര്യം ഉണ്ട്.. ലിവർ ട്രാൻസ്പ്ലാന്റേഷൻ അളവുകൾ എല്ലാം വളരെ അധികം കൂടിയിട്ടുണ്ട്.. പല ആളുകളും ലിവർ സിറോസിസ് എന്ന രോഗങ്ങൾ വളരെയധികം മൂർച്ഛിക്കുന്ന ഒരു അവസ്ഥ നമ്മുടെ മുന്നിൽ ഉണ്ട്.. അപ്പോൾ ഇത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ പല രോഗങ്ങളും നേരത്തെ തന്നെ തിരിച്ചറിയാതെ പോകുന്നതാണ് ലിവർ രോഗങ്ങളുടെ അളവ് കൂടാൻ പ്രധാനകാരണം.. പല രോഗികളും അവസ്ഥ വളരെ മോശമാകുന്ന സാഹചര്യത്തിൽ മാത്രമാണ് സാധാരണ ലിവർ രോഗമാണ് എന്ന് തിരിച്ചറിയുന്നത്..
മുൻപൊക്കെ മദ്യപാനികളിൽ മാത്രമായിരുന്നു ഇത്തരം രോഗങ്ങൾ കണ്ടുവന്നിരുന്നത്.. ഇന്ന് മറ്റുള്ളവരിലും ഇത് കണ്ടുവരുന്നു.. അതുപോലെ ലിവറിന് സംഭവിക്കുന്ന പലപല പ്രശ്നങ്ങൾ.. അതുപോലെ പല ഡ്രഗ്ഗുകളുടെയും അമിത ഉപയോഗം.. അതുപോലെ വൈറൽ മഞ്ഞപ്പിത്തങ്ങൾ പലപ്പോഴും ലിവറിനേ ബാധിക്കാറുണ്ട്..
അതുപോലെ അമിതവണ്ണം.. പ്രമേഹം പോലുള്ള രോഗാവസ്ഥകൾ പലപ്പോഴും ലിവറിനെ പ്രയാസങ്ങൾ വരുത്താറുണ്ട്.. അപ്പോൾ ഇത്തരം സാഹചര്യത്തിൽ ലിവറിന്റെ അസുഖങ്ങൾ നേരത്തെ കണ്ടെത്തുകയും അത് ശരീരം കാണിക്കുന്ന രോഗലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് തിരിച്ചറിയുകയും ചെയ്താൽ ഒരു പരിധിവരെ നമുക്ക് ഈ രോഗങ്ങൾ കണ്ടെത്തുവാനും അതുവഴി കൃത്യമായ ചികിത്സകൾ നൽകാനും നമുക്ക് സാധിക്കും.. ഇതുമായി ബന്ധപ്പെട്ട ശരീരം മുൻപേ കാണിച്ചു തരുന്ന കുറച്ചു ലക്ഷണങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്..