ബ്ലാക്ക് ഹെഡ്സ് അഥവാ വൈറ്റ് ഹെഡ്സ് ഇവ എങ്ങനെ മാറും എന്നതിനെക്കുറിച്ച് അറിയുന്നതിന് മുൻപ് തന്നെ ഇതെങ്ങനെ ഉണ്ടാകുന്നു എന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.. എന്നാൽ മാത്രമേ ഇതിനെ പൂർണമായും തടയുവാൻ കഴിയുകയുള്ളൂ.. നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ സ്കിന്നിൽ ചെറിയ ചെറിയ പോറ്സ് ഉണ്ട് എന്ന്..ഇതിനുള്ളിൽ നമ്മുടെ സ്കിന്നിലെ ഡെഡ് സ്കിൻ ഓയിൽ അതുപോലെ നമ്മൾ ഉപയോഗിക്കുന്ന ക്രീമുകൾ ഒക്കെ അടിഞ്ഞുകൂടുന്നു.. അതിനുശേഷം നമ്മൾ ശരിയായി കെയർ ചെയ്യാതിരിക്കുമ്പോൾ ഈ പോർസ് മുകളിൽ നിന്ന് അടഞ്ഞുപോകും.. അപ്പോൾ ഇങ്ങനെ ഉള്ളിലിരിക്കുന്ന അഴുക്കാണ് വൈറ്റ് ഹെഡ്സ് ആയി രൂപാന്തരം പ്രാപിക്കുന്നത്..
എങ്ങനെയുണ്ടാകുന്ന വൈറ്റ് ഹെഡ്സ് ചില സമയങ്ങളിൽ പോർസ്സ് നിന്ന് തള്ളി വരികയും എയറുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ അത് ഓക്സിലൈസ് ചെയ്യപ്പെടുകയും അതിന്റെ ഫലമായി കറുത്ത ബ്ലാക്ക് ഹെഡ്സ് ആയി മാറുകയും ചെയ്യുന്നു.. ഇനി ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പൂർണമായും മിനിറ്റുകൾ കൊണ്ട് മാറ്റാമെന്ന് അതിനായി എന്ത് ചെയ്യണമെന്നും നമുക്ക് നോക്കാം.. നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്ന മാർഗം വളരെ കൃത്യമായി ചെയ്താൽ ഒരുതവണ ഉപയോഗം കൊണ്ട് തന്നെ 99 ശതമാനം ബ്ലാക്ക് ഹെഡ്സും അതുപോലെ വൈറ്റ് ഹെഡ്സും റിമൂവ് ചെയ്യപ്പെടും.. അപ്പോൾ പിന്നെ അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം..
എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ ആദ്യത്തെ സ്റ്റെപ്പ് സ്റ്റീം ചെയ്യുക എന്നതാണ്.. സ്റ്റീം ചെയ്യുന്നതിന് നിങ്ങളുടെ കയ്യിൽ സ്റ്റീമർ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് ചെയ്യാം.. അതല്ലെങ്കിൽ ആവി പിടിക്കാം.. അതല്ലെങ്കിൽ ചൂടുള്ള വെള്ളത്തിൽ ഒരു തുണി മുക്കി അത് ഉപയോഗിച്ച് മുഖം സ്റ്റീം ചെയ്യാം.. ബ്ലാക്ക് ഹെഡ്സ് സാധാരണയായി മൂക്കിൻറെ മുകൾ ഭാഗത്തും ചുണ്ടിന്റെ താഴ്ഭാഗങ്ങളിലുമാണ് കാണാറുള്ളത്.. അതുകൊണ്ടുതന്നെ ഈ പാക്ക് മുഖം മുഴുവൻ ചെയ്യേണ്ട കാര്യമില്ല..